കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണുരുട്ടണ്ട;ഉദ്ഘാടകര്‍ ജനപ്രതിനിധികളല്ല, കനകമ്മയും പുരുഷോത്തമനും!!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചട്ടം വന്നാല്‍ ജനപ്രതിനിധികള്‍ക്ക് ഉദ്ഘാടനമൊന്നും പാടില്ല. അഥവാ ഉദ്ഘാടനം നടത്തിയാല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ചട്ടലംഘനം എന്ന് പറഞ്ഞ് കമ്മീഷന് പിന്നാലെ പോകും. ജനപ്രതിനിധി ഉദ്ഘാടനം ചെയ്താല്‍ മാത്രമല്ലേ ഈ പൊല്ലാപ്പൊക്കെ ഉണ്ടാകൂ. ജനങ്ങള്‍ തന്നെ ഉദ്ഘാടകരായാല്‍ ആര് ആരോട് പരാതി പറയും!

Alappuzha Inauguration

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെട്ടിലാക്കിയ ഉദ്ഘാടനം നടന്നത്. കുടിവെള്ളമില്ലാതെ വലഞ്ഞ നാട്ടുകാര്‍ക്ക് ആശ്വാസമായി ഒരു ആര്‍ഒ പ്ലാന്റ് കിട്ടി. അപ്പോഴേക്കും ദാ തിരഞ്ഞെടുപ്പ് ചട്ടം വന്നു. എന്നുകരുതി ആര്‍ഒ പ്ലാന്റില്‍ നിന്ന് വെള്ളമെടുക്കാതിരിക്കേണ്ട കാര്യമില്ലല്ലോ? ഒടുവില്‍ തൊട്ടടുത്തുള്ള കനകമ്മച്ചേച്ചിയെക്കൊണ്ട് ചെറിയ ഒരു ഉദ്ഘാടനം നടത്തി. ഇതോടെ എല്ലാവര്‍ക്കും വെള്ളമായി. ആര്‍ക്കും പരാതിയില്ല.

Alappuzha Inaguration1

മംഗളാപുരം റോഡിന്റെ കാര്യവും ഇതുതന്നെ പുരുഷോത്തമന്‍ ചേട്ടനും രാഘവന്‍ ചേട്ടനും ചേര്‍ന്ന് റിബണ്‍ മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ കാഴ്ചക്കാരായപ്പോള്‍ സാധാരണക്കാരായവര്‍ ഇവിടെ വിഐപികളായി. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു ഗുണം നോക്കണേ. തിരഞ്ഞെടുപ്പ് കഴിഞ്ഞും ഇതുപോലെ ഉദ്ഘാടനങ്ങളുണ്ടാകണേ എന്നാണ് ജനങ്ങളുടെ പ്രാര്‍ത്ഥന.ആലപ്പുഴ മണ്ഡലത്തില്‍പ്പെട്ടതാണ് മണ്ണഞ്ചേരി പഞ്ചായത്ത്

English summary
Kerala Assembly Election 2016: Common men became inaugurators at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X