വൈകിയാണെങ്കിലും ലാലി എത്തി; ഇനി സ്ഥാനാര്‍ത്ഥിയെ കണ്ടില്ലെന്ന് പറയരുത്!!!
ആലപ്പുഴ: ഏറെ അനിശ്ചിതത്വത്തിനും വിവാദത്തിനുമൊടുവിലാണ് ആലപ്പുഴയില്‍ ലാലി വിന്‍സെന്റിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ, സ്ഥാനാര്‍ത്ഥിപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും ലാലിയെ ആലപ്പുഴക്കാര്‍ക്ക് കാണാന്‍ കിട്ടിയില്ല.
എന്തേ, ഈ സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും വേണ്ടേ എന്ന് പോലും ആളുകള്‍ ചോദിച്ചു തുടങ്ങി.

പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച അവര്‍ മണ്ഡലത്തില്‍ കാലുകുത്തി. ഇതോടെ ആലപ്പുഴയില്‍ പോരാട്ടച്ചൂടും തുടങ്ങി. വൈകിയെത്താനുള്ള കാരണങ്ങള്‍ ഏവരെയും ബോധ്യപ്പെടുത്തിയാണ് ലാലി പ്രചാരണത്തിന് തുടക്കമിട്ടത്.
ഗവ. പ്ളീഡറായതിനാല്‍ സ്ഥാനം രാജിവെക്കാതെ പ്രചാരണത്തിനിറങ്ങാനാവില്ല. ഇതാണ് വൈകാന്‍ കാരണം. രാജിക്കത്ത് സര്‍ക്കാര്‍ സ്വീകരിച്ചതോടെ ലാലി ആലപ്പുഴയിലേക്ക് വണ്ടി കയറി.
ആലപ്പുഴ രൂപത ആലപ്പുഴ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.എന്നാല്‍ രൂപത നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടിക പരിഗണിക്കാതെയാണ് ലാലിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ രൂപത പരസ്യമായി രംഗത്തുവരികയും ചെയ്തു. അതു കൊണ്ടു തന്നെ പ്രചാരണം കൊഴുപ്പിക്കും മുമ്പ് തന്നെ രൂപതാ നേതൃത്വത്തെ അനുനയിപ്പിക്കാനായിരിക്കും ലാലിയുടെ ശ്രമം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്‍ജീത് ശ്രീനിവാസും നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു.












Click it and Unblock the Notifications