Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനമോഹികള്‍ ചാഞ്ചാട്ടത്തില്‍; ബാലുശേരിയില്‍ കണ്ണുവച്ച കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നീളുന്തോറും സ്ഥാനമോഹികളുടെ എണ്ണവും കൂടുകയാണ്. ഏറ്റവും ഒടുവിലിതാ പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് വിരമിച്ച അഡിഷനല്‍ ഡയറക്ടറും കാലിക്കറ്റ് സര്‍വകാലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ പികെ സുപ്രന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. ആശിച്ചുപോയ ബാലുശേരി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് സുപ്രന്റെ രാജി.

Supran

കോഴിക്കോട്ടെ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ബാലുശേരി. വലിയ അത്ഭുതങ്ങളൊന്നും ഇത്തവണയും മണ്ഡലത്തില്‍ ഇടതും വലതും പ്രതീക്ഷിക്കുന്നില്ല. പുരോഗമന കലാസാഹിത്യസംഘം നേതാവ് പുരുഷന്‍ കടലുണ്ടിയാണ് സിറ്റിങ് എംഎല്‍എ. ഇത്തവണയും അദ്ദേഹം തന്നെയാവും ബാലുശേരിയില്‍ ഇടതിനുവേണ്ടി ജനവിധി തേടുക. അതേസമയം, മറ്റു മണ്ഡലങ്ങളിലെന്ന പോലെ ബാലുശേരിയിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന മണ്ഡലമാണ് ബാലുശേരി. ഇവിടത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ഏതായാലും പ്രഥമ പരിഗണനയൊന്നും സുപ്രന് കോണ്‍ഗ്രസ് നല്‍കിയിട്ടില്ല.

അതേമസമയം, ബാലുശേരി ലീഗിനു നല്‍കി കുന്ദമംഗലം കോണ്‍ഗ്രസ് വാങ്ങുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നുമുണ്ട്. അങ്ങനെയെങ്കില്‍ യുസി രാമനാണ് മണ്ഡലത്തില്‍ സാധ്യത. അങ്ങനെ വന്നാല്‍ സുപ്രന്‍ പിന്നെയും ശശിയാവും. ഈ സാഹചര്യത്തിലാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.

കോണ്‍ഗ്രസ് വഴി ലഭിച്ചതാണ് സുപ്രന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം. ഈ പദവിയില്‍നിന്ന് അദ്ദേഹം രാജിവച്ചിട്ടില്ല. രാജിക്കത്ത് പോക്കറ്റിലുണ്ടെന്നാണ് സുപ്രന്‍ പറയുന്നത്. രാജിക്കത്ത് പോക്കറ്റിലിട്ടു നടക്കുയും സൗകര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിലേയ്ക്കുതന്നെ തിരിച്ചുപോവുകയും ചെയ്യാമെന്നതാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അതായത്, ഇപ്പോഴത്തെ രാജി വേണമെങ്കില്‍ ഒരു വിലപേശലായി കാണാം. കോണ്‍ഗ്രസ് തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയാണെങ്കില്‍ അങ്ങോട്ടു തിരിച്ചു പോവുകയും ചെയ്യാം.

ആശയം സിംപ്‌ളാണ്, പവര്‍ഫുളും. പക്ഷെ, ജില്ലയില്‍ ആകെ മൊത്തം അഞ്ചു സീറ്റുകളും വച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ ബൂത്ത് കമ്മിറ്റി അംഗം മുതല്‍ എഐസിസി മെംബര്‍വരെയുള്ളവര്‍ക്ക് എവിടുന്നെടുത്തുകൊടുക്കും സീറ്റ്..!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+