Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവള്ളൂര്‍ മുരളിക്കായി അണികള്‍ സംഘടിക്കുന്നു; കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി

കോഴിക്കോട്: വടകരയില്‍ സദാചാരഗുണ്ടായിസത്തിന് ഇരയായ ഡിസിസി ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. ഗൂണ്ടായിസം കാണിച്ച പൊലീസുകാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും എതിരെ നടപടിയെടുക്കാതെ ഇരയെത്തന്നെ പാര്‍ട്ടി വീണ്ടും പീഡിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആക്ഷേപിയ്ക്കുന്നു. തിരഞ്ഞെടുപ്പ് വേളയിലെ പാര്‍ട്ടി നടപടി മുന്നണിയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

സസ്‌പെന്‍ഷന്‍ ഉത്തരവിനെതിരെ ഏപ്രില്‍ 18ന് വടകരയില്‍ പൊതുസമ്മേളനത്തിനും കണ്‍വെന്‍ഷനും ഒരുങ്ങുകയാണ് മുരളി അനുകൂലികള്‍. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് മുരളിയ്ക്കു പന്നില്‍ അണികള്‍ സംഘടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ അശാന്തിയില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തിയാണുള്ളത്. പാര്‍ട്ടി നടപടി അനവസരത്തിലായിപ്പോയെന്നാണ് ഘടകകക്ഷികളുടെ പരാതി.

Thiruvalloor Murali Protest

ഒരു മാസം മുന്‍പാണ്, കടത്തനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും സഹപ്രവര്‍ത്തകയെയും ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ വടകര ടൗണിലെ ഓഫിസില്‍ പൂട്ടിയിട്ടത്. പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും സഹകാരിയും പാര്‍ട്ടി പ്രവര്‍ത്തകയുമായ സ്ത്രീ വടകര കീര്‍ത്തി-മുദ്ര ടാക്കീസിനടുത്ത ഓഫിസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും വൈകുന്നേരംവരെ സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

Thiruvalloor Murali

ഉച്ചയ്ക്ക് 12 മണിയോടെ കസ്റ്റഡിയിലെടുത്ത ഇവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ബഹളംവച്ചിട്ടും വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചാലേ താന്‍ കസ്റ്റഡിയില്‍നിന്നു പോവൂ എന്ന് മുരളിതന്നെ വാശി പിടിച്ചതോടെ പൊലീസ് പെട്ടുപോവുകയായിരുന്നു. നേരത്തെ വടകര പൊലീസിനെതിരെ ഉപരോധമടക്കമുള്ള സമരമുറകളുമായി മുരളി രംഗത്തെത്തിയിരുന്നു. ഇതിലുള്ള പകപോക്കലിനായി പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയായിരുന്നു എന്ന് മുരളി ആരോപിക്കുന്നു. വടകര മേഖലയില്‍ അണികള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് തിരുവള്ളൂര്‍ മുരളി.

സദാചാര ഗൂണ്ടായിസത്തിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുരളി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനും അതുവച്ച് പണമുണ്ടാക്കാനും മാത്രമാണ് ചെന്നിത്തലയുടെ ശീലമെന്നും അതിനായി അണികളെ ചവിട്ടിത്തേക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ കടുംവെട്ട് തുടരാനാണോ ഭരണത്തുടര്‍ച്ചയ്ക്കായി ചെന്നിത്തല വോട്ടുചോദിക്കുന്നതെന്നും കേവലമൊരു റീത്തിനുവേണ്ടി മാത്രമാണോ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യേണ്ടതെന്നും മുരളി തുറന്നടിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുരളിയുടെ കടന്നാക്രമണം. ഈ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് മുരളിക്കെതിരെ ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+