Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തു മാത്രമായി ചുരുങ്ങുമെന്ന് പിണറായി

കൊടുവള്ളി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് മാത്രമായി ചുരുങ്ങുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നും പിണറായി ആരോപിച്ചു. കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan

കോണ്‍ഗ്രസിനും യുഡിഎഫിനും ജയിച്ചു കയറാന്‍ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പുതിയ സഖ്യം രൂപപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പറയുന്നത്. ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചാല്‍ മറ്റിടങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് ധാരണ. ഇക്കാര്യത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. അതിനാണ് സിപിഎമ്മിനെയും ആര്‍എസ്എസിനെയും ചേര്‍ത്ത് കഥകള്‍ പ്രചരിപ്പിക്കുന്നത്- പിണറായി പറഞ്ഞു.

സിപിഎമ്മിന് വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ല. ഇത്തരമൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടു. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറയുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+