കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ തടയാനാവില്ല!!! ഉമ്മന്‍ ചാണ്ടിയ്ക്ക് കോടതിയും രക്ഷയായില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നാവശപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി തളളി.തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി തളളിയത്.

ഉമ്മന്‍ ചാണ്ടിയ്ക്കെതിര 31 കേസുകള്‍ ഉണ്ട് എന്നായിരുന്നു ധര്‍മടത്ത് പിണറായി വിജയന്‍റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത്. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ ചാണ്ടി പറ‍ഞ്ഞെങ്കിലും വിഎസ് ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി വിഎസ് അച്യുതാനന്ദനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഈ കേസ് പരിഗണിയ്ക്കവേയാണ് വിഎസിന്‍രെ പരസ്യ പ്രസ്താവനകള്‍ വിലക്കണം എന്ന് ഉമ്മന്‍ ചാണ്ടിയുടെേ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി ആ ആവശ്യം തള്ളുകയായിരുന്നു.

Oommen Chandy and VS

മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിയ്ക്ക് വിട്ടതായും ഇരു കൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ തെളിവു നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വിഎസിനെ വിലക്കണമെന്നത് വ്യക്തിയുടെ അവകാശത്തിന് മേലുളള കടന്ന് കയറ്റമാകുമെന്നാണ് കോടതി നിരീക്ഷിച്ചത്. വിഎസിനെ പ്രസ്താവനകളില്‍ നിന്ന് വിലക്കണമെന്ന് മുഖ്യ ഹര്‍ജിയില്‍ പറയുന്നില്ലെന്നും കോടതിചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരെ വിവിധ കോടതികളിലായി 31 കേസുകള്‍ ഉണ്ടെന്നാരോപിച്ച വി സ് കേസുകളുടെ പട്ടിക കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. ഇതിനെ ഉപലോകായുക്തയുടെ ഉത്തരവ് അടക്കമുളള സത്യവാങ്മൂലം മുഖ്യമന്ത്രി പ്രതിരോധിയ്ക്കുകയും ചെയ്തിരുന്നു.

English summary
The vacation bench of Thiruvananthapuram district court dismissed the petition filed by Chief Minister Oommen Chandy asking the court to bar opposition leader VS Achuthanandan from delivering public statements against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X