കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാര്‍ കേരള രാഷ്ട്രീയത്തിലെ അക്ഷരത്തെറ്റെന്ന്... പറയുന്നതാര്?

  • By Desk
Google Oneindia Malayalam News

തൊടുപുഴ: റിപ്പോര്‍ട്ടര്‍ ടിവി മേധാവിയായ എംവി നികേഷ് കുമാറിന്‍റെ രാഷ്ട്രീയ പ്രവേശനം ഇപ്പോഴും കേരളത്തില്‍ വലിയ ചര്‍ച്ചയാണ്. മാധ്യമ പ്രവര്‍ത്തകന്‍ രാഷ്ട്രീയക്കാരനാകാമോ എന്നാണ് പലരുടേയും ചോദ്യം. എന്നാല്‍ നികേഷിന്‍റെ പിതാവ് എംവി രാഘവന്‍ സ്ഥാപിച്ച സിഎംപി എന്ന് രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നേതാവ് പറയുന്നത് അങ്ങനെയല്ല.

കേരള രാഷ്ട്രീയത്തിനു സംഭവിച്ച അക്ഷരതെറ്റാണ് നികേഷ് കുമാറെന്നാണ് സിഎംപി സംസ്ഥാന സെക്രട്ടറി സിപി ജോണ്‍ പറയുന്നത്. എംവിആറിന്‍റെ കുടുംബത്തില്‍ നിന്ന് സിപിഎം പിടിച്ചുകൊണ്ടുപോയ ബന്ദിയാണ് നികേഷ് എന്നാണ് സിപി ജോണിന്‍റെ ആക്ഷേപം.

Nikesh Kumar

ബന്ദികള്‍ക്ക് ഭീകരന്മാരോട് പ്രണയം തോന്നുന്നത് സ്വാഭാവികമാണ്. അതായിരിക്കാം നികേഷ് ഇപ്പോള്‍ സിപിഎമ്മിനെ പുകഴ്ത്തി പറയുന്നത്. സ്ഥാനാര്‍ഥിത്വത്തിനു പിന്നിലും അതാണെന്ന് സിപി ജോണ്‍ പറയുന്നു.

തറവാട് തകര്‍ത്തവരുടെ കൂടെ നടക്കുന്നതിനെക്കുറിച്ച് നികേഷിന്റെ അമ്മായി തന്നെ പറഞ്ഞിട്ടുണ്ട്. എംവിആര്‍ പറഞ്ഞ എന്ത് രാഷ്ടീയമാണ് നികേഷിന് പറയാനുള്ളത്. എംവിആറിനെ സിപിഎം പുറത്താക്കിയതിനെക്കുറിച്ചും, അക്രമിച്ചതിനെകുറിച്ചും, കൂത്തുപറമ്പ് സംഭവത്തെക്കുറിച്ചും നികേഷിന് എന്താണു പറയാനുള്ളതെന്നും സിപി ജോണ്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.

CP John

ഏതു വിധേനയും സ്ഥാനാര്‍ഥിയാകാനുള്ള മോഹമായിരിക്കാം നികേഷിന് ഉണ്ടായിരുന്നത്. അടിസ്ഥാന വര്‍ഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നുള്ള സിപിഎം നയം മാറ്റി വിവാദങ്ങള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി എന്ന നയമാണ് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം നുണകള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. യുഡിഎഫിനെതിരെ സിപിഎം പ്രയോഗിച്ച നുണ ബോംബുകള്‍ എല്ലാം നിര്‍വീര്യമായെന്നും സിപി ജോണ്‍ പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നുള്ള സര്‍വേകള്‍ തള്ളുന്നില്ല അതില്‍ പേടിയില്ലന്നും സി.പി ജോണ്‍ പറഞ്ഞു. സിഎംപി സംസ്ഥാന കമ്മിറ്റി അംഗം കെ സുരേഷ് ബാബു, യുവജന സംഘടനാ പ്രതിനിധി അനീഷ്, സിഎംപി എക്‌സിക്യൂട്ടീവ് അംഗം രാജമ്മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Assembly Election 2016: CP John against MV Nikesh Kumar. He alleges that Nikesh Kumar is a spelling mistake in Kerala Politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X