Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ സിപിഎം വിഎസിനെ തള്ളി... പിണറായി തന്നെ കേരളത്തിന്റെ മുഖ്യന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെ സിപിഎം സംസ്ഥാന നേതൃത്വം വിഎസ് അച്യുതാനന്ദനെ തീര്‍ത്തും തള്ളി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആകുമെന്ന് വ്യക്തമായി.

പാര്‍ട്ടിയുടെ തീരുമാനം വിഎസ് അച്യുതാനന്ദനെ അറിയിച്ചു. ഇത് സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

pinarayi-vs

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം വന്നിട്ടുള്ളത്. ഇത് ഇനി സംസ്ഥാന സമിതിയുടെ പരിഗണനയില്‍ വരും. സംസ്ഥാന സമിതി ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പിന്നീട് ഇടതുമുന്നണി യോഗവും സാങ്കേതികമായി ഈ തീരുമാനം അംഗീകരിയ്‌ക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയാകാന്‍ വിഎസ് താത്പര്യം പ്രകടിപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. ആറ് മാസമെങ്കിലം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിയ്ക്കണം എന്നായിന്നത്രെ വിഎസിന്റെ ആവശ്യം. എന്നാല്‍ ആ ആവശ്യവും പരിഗണിയ്ക്കപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+