കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിഎസി ലളിത 'കുടുങ്ങും'...!!! പാര്‍ട്ടി ഉറച്ച് തന്നെ

Google Oneindia Malayalam News

വടക്കാഞ്ചേരി: താന്‍ മത്സരിയ്ക്കാനില്ലെന്ന് ഒടുവില്‍ ആണയിട്ട് പറഞ്ഞത് കെപിഎസി ലളിതയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും സിനിമ തിരക്കും ഒക്കെയാണ് കെപിഎസി ലളിത പിന്‍മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും, അതിന് പിന്നില്‍ മറ്റ് പല കാരണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍.

കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യം പോസ്റ്ററുകളിലാണ് പ്രതിഷേധം ഉയര്‍ന്നതെങ്കില്‍ പിന്നീടത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള പരസ്യ പ്രതിഷേധ പ്രകടനം വരെ എത്തി.

കെപിഎസി ലളിത പിന്‍മാറുന്നതായി അറിയിച്ചതോടെ സിപിഎമ്മും നിലപാട് മാറ്റി എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴും ലളിതയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഉറച്ച തീരുമാനത്തിലാണത്രെ സിപിഎം നേതൃത്വം.

സിപിഎമ്മുകാരി

സിപിഎമ്മുകാരി

താന്‍ സിപിഎമ്മുകാരിയാണെന്ന് കെപിഎസി ലളിത വ്യക്തമാക്കിയിട്ടുള്ളതാണ്. മരിയ്ക്കുന്നതുവരെ താന്‍ കമ്യൂണിസ്റ്റുകാരി ആയിരിയ്ക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി

അപ്രതീക്ഷിതമായാണ് വടക്കാഞ്ചേരിയില്‍ കെപിഎസി ലളിത സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ലളിതയും അതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.

പ്രതിഷേധിച്ചപ്പോള്‍

പ്രതിഷേധിച്ചപ്പോള്‍

മണ്ഡലത്തില്‍ തന്നെ പ്രതിഷേധം രൂക്ഷമായതോടെ കെപിഎസി ലളിത തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

കാരണം കേട്ടപ്പോള്‍

കാരണം കേട്ടപ്പോള്‍

പാര്‍ട്ടി ഏല്‍പിയ്ക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിയ്ക്കും എന്ന് പറഞ്ഞ കെപിഎസി ലളിത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ പറഞ്ഞ കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് പിന്‍മാറാന്‍ കാരണമായി ലളിത പറഞ്ഞത്.

പാര്‍ട്ടി വിടില്ല...

പാര്‍ട്ടി വിടില്ല...

കെപിഎസി ലളിത പിന്‍മാറിയാലും സിപിഎം അവരെ പിന്‍മാറാന്‍ അനുവദിയ്ക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിത തന്നെ മത്സരിച്ചാല്‍ മതി എന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം നേതൃത്വം. പാര്‍ട്ടിയ്ക്കുള്ളിലെ പ്രതിഷേധക്കാര്‍ ഭൂരിപക്ഷാഭിപ്രായം മാനിയ്ക്കണം എന്നാണ് പാര്‍ട്ടി പറയുന്നത്.

വിളിച്ചാലും വരില്ല

വിളിച്ചാലും വരില്ല

ഇനി പാര്‍ട്ടി നിര്‍ബന്ധിച്ചാലും മത്സരിയ്ക്കാനില്ലെന്നാണത്രെ കെപിഎസി ലളിതയുടെ തീരുമാനം.

 സ്‌നേഹമുണ്ട്

സ്‌നേഹമുണ്ട്

താന്‍ പിന്‍വാങ്ങിയതിന് ശേഷവും പാര്‍ട്ടി തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നത് കാണുമ്പോള്‍ പാര്‍ട്ടിയോട് കൂടുതല്‍ സ്‌നേഹം തോന്നുന്നു എന്നാണ് ലളിത പിന്നീട് പറഞ്ഞത്.

പറഞ്ഞാല്‍ കേള്‍ക്കില്ലേ...

പറഞ്ഞാല്‍ കേള്‍ക്കില്ലേ...

പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും സ്വീകരിയ്ക്കും എന്നായിരുന്നു കെപിഎസി ലളിത ആദ്യം പറഞ്ഞിരുന്നത്. സിപിഎം വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചാല്‍ എന്ത് തീരുമാനമാകും ലളിത എടുക്കുക? കാത്തിരുന്ന് കാണാം.

English summary
Assembly Election 2016:CPM may compel KPAC Lalitha to contest at Wadakkanchery-report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X