കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ്... സിഎംപിക്കാരനായി വേണ്ട, വേണമെങ്കില്‍ സ്വതന്ത്രനാകൂ; അല്ലെങ്കില്‍ രാഗേഷോ?

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് മണ്ഡലം ലീഗിന്റെ കുത്തകയൊന്നും അല്ല. അവിടെ സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉണ്ട്. പണ്ട് എംവി രാഘവന്‍ പാര്‍ട്ടി വിട്ട് പോകുന്നതിന് മുമ്പ് സിപിഎമ്മിന്റെ ഉറച്ച കോട്ട ആയിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം എംവിആര്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയാണത്...

ആ മണ്ഡലത്തില്‍ ഇത്തവണ എംവിആറിന്റെ മകനും മാധ്യമ പ്രവര്‍ത്തകനും ആയ നികേഷ് കുമാറിനെ ിടത് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിയ്ക്കും എന്നാണ് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മിനൊപ്പമാണ്. അതുകൊണ്ട് തന്നെ നികേഷ് കുമാര്‍ സിഎംപി സ്ഥാനാര്‍ത്ഥി ആയിട്ടാകുമോ മത്സരിയ്ക്കുക എന്നതാണ് സംശയം. അങ്ങനെ ഒരു നീക്കത്തിന് നികേഷ് മുതിരുമോ, സിപിഎം അതിന് സമ്മതിയ്ക്കുമോ?

നികേഷ് മത്സരിച്ചാല്‍

നികേഷ് മത്സരിച്ചാല്‍

നികേഷ് കുമാര്‍ മത്സരിച്ചാല്‍ കെഎം ഷാജിയില്‍ നിന്ന് അഴീക്കോട് മണ്ഡലം തിരിച്ചുപിടിയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതിന് വേണ്ടിത്തന്നെയാണ് കരുനീക്കങ്ങള്‍ നടക്കുന്നത്.

സിഎംപി ആയി?

സിഎംപി ആയി?

സിഎംപിയിലെ ഒരു വിഭാഗം ഇപ്പോള്‍ ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ സിഎംപിയ്ക്ക് ഒരു സീറ്റ് ലഭിയ്ക്കും. ആ സീറ്റിലാണോ നികേഷ് കുമാര്‍ മത്സരിയ്ക്കുക?

അത് വേണ്ട

അത് വേണ്ട

എന്തായാലും സിഎംപി സ്ഥാനാര്‍ത്ഥിയായി നികതേഷ് കുമാര്‍ മത്സരിയ്ക്കുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം അഴീക്കോട് മണ്ഡലം സിപിഎമ്മിന്റെ മണ്ഡലമാണ്.

 ഇടത് സ്വതന്ത്രന്‍

ഇടത് സ്വതന്ത്രന്‍

സിപിഎം സ്വതന്ത്രന്‍ എന്ന ബാനറില്‍ നികേഷിനെ മത്സരിപ്പിയ്ക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇക്കാര്യം നികേഷിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അണികള്‍ക്ക് മുന്നറിയിപ്പ്

അണികള്‍ക്ക് മുന്നറിയിപ്പ്

പാര്‍ട്ടിയ്ക്ക് പുറത്ത് നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണമാകും എന്ന ഭയം സിപിഎമ്മിനുണ്ട്. അതുകൊണ്ട് ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടി അണികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിഎംപിയ്ക്കും താത്പര്യമില്ല

സിഎംപിയ്ക്കും താത്പര്യമില്ല

തങ്ങളുടെ പാര്‍ട്ടിയുടെ ബാനറില്‍ നികേഷ് കുമാര്‍ മത്സരിയ്ക്കുന്നതിനോട് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനും വലിയ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് പിന്നില്‍ നികേഷിനോടുളള താത്പര്യക്കുറവല്ല കാരണം!!!

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

എന്തായാലും തങ്ങളുടെ പാര്‍ട്ടിയ്ക്ക് മന്ത്രിസ്ഥാനം ഒന്നും കിട്ടില്ലെന്ന് സിഎംപിയ്ക്ക് ഉറപ്പാണ്. പക്ഷേ നികേഷ് കുമാര്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാല്‍ ഒരു മന്ത്രി സ്ഥാനം കിട്ടിയേക്കും എന്ന് സിഎംപി പ്രതീക്ഷിയ്ക്കുന്നുണ്ട്.

മന്ത്രിയാക്കുമോ?

മന്ത്രിയാക്കുമോ?

ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സെലിബ്രിറ്റികള്‍ ഏറെ ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കുക സാധ്യമാകുമോ എന്നതും ചര്‍ച്ചാ വിഷയമാണ്.

നികേഷ് അല്ലെങ്കില്‍

നികേഷ് അല്ലെങ്കില്‍

നികേഷ് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷ് ആയിരുന്നു സിപിഎമ്മിന്‍റെ പദ്ധതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് കൂടുതല്‍ ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kerala Assembly Election 2016: CPM wants MV nikesh Kumar to be LDF's independent candidate at Azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X