അന്‍വര്‍ ... നിലമ്പൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി; 10 ബ്രാഞ്ചുകളില്‍ കൂട്ടരാജി, 10 എല്‍സി അംഗങ്ങളും
മലപ്പുറം: വ്യവസായിയായ പിവി അന്‍വറിനെ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ വ്യാപക പ്രതിഷേധം. അവന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 10 ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി. 10 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ചു.
ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം പ്രതിഷേധക്കാര്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എടക്കരയിലും ചുങ്കത്തറയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചുങ്കത്തറയില്‍ ഏഴും വഴിക്കടവില്‍ ഒന്നും ബ്രാഞ്ചുകളിലെ മുഴുന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ രണ്ടിടത്തെയും ലോക്കല്‍ സെക്രട്ടറിമാര്‍ തയ്യാറായില്ല.

ചുങ്കത്തറയില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വിജെ ജോസ്, എംഎ ജോസ് തുടങ്ങിയവരുടെയും എടക്കരയില്‍ നാലുകണ്ടത്തില്‍ അബ്ദുല്‍ഖാദറിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. രണ്ടിടത്തും പാര്‍ട്ടി അംഗങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
ആര്യാടന്‍ മുഹമ്മദ് ഇത്തവണ മത്സരരംഗത്തില്ലാത്തതിനാല്‍ മണ്ഡലം പിടിച്ചെടുക്കാനുളള സുവര്‍ണ്ണാവസരമാണിതെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയാണ് പിവി അന്‍വറിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്റെ ഭൂരിപക്ഷം 6000ത്തില്‍ താഴെയാക്കിയ തോമസ് എം മാത്യുവിന് ഒരവസരം കൂടി നല്‍കണമെന്നായിരുന്നു എടക്കര ഏരിയാക്കമ്മിറ്റിയുടെ ആവശ്യം. അവസാന നിമിഷം വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നേതൃത്വം പിവി അന്‍വറിനൊപ്പം നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു അന്‍വര്‍. അന്ന് സിപിഐ സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നില്ല സിപിഎമ്മിന്‍റെ പിന്തുണ. അന്ന് അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ സിപിഐയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവച്ച പണം പോലും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications