Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ പറഞ്ഞില്ലേ... വിഎസ് മലമ്പുഴയില്‍ തന്നെ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പേരില്ലാതെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്റെ പേര് ഉള്‍പ്പെടുത്തി.

വിഎസ് അച്യുതാനന്ദന്റെ പേരില്ലാതെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. ഇത് സംസ്ഥാന സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചത്. പട്ടികയില്‍ വിഎസിന്റെ പേരില്ലെന്ന് പറഞ്ഞ് എല്ലാവരും വാര്‍ത്തയും കൊടുത്തിരുന്നു.

എന്നാല്‍ ഈ താരുമാനം നടപ്പിലാകാനിടയില്ലെന്ന് വണ്‍ഇന്ത്യ മലയാളം വാര്‍ത്ത നല്‍കിയിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലും സമാനമായ കാര്യങ്ങളാണ് സിപിഎമ്മിനുള്ളില്‍ നടന്നിരുന്നത്.

 പോളിറ്റ് ബ്യൂറോ

പോളിറ്റ് ബ്യൂറോ

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിയ്ക്കുക എന്നത് പോളിറ്റ് ബ്യൂറോയുടെ തീരുമാനം ആയിരുന്നു. അതുകൊണ്ട് സംസ്ഥാന നേതൃത്വത്തിന് അത് അംഗീകരിയ്ക്കാതിരിക്കാന്‍ പറ്റില്ല.

പാലക്കാട് തീരുമാനിയ്ക്കുമോ?

പാലക്കാട് തീരുമാനിയ്ക്കുമോ?

പോളിറ്റ് ബ്യൂറോ തീരുമാനിച്ച ഒരു കാര്യത്തെ എതിര്‍ക്കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന് കഴിയുമോ എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിന് ഇപ്പോള്‍ ഉത്തരവും കിട്ടിക്കഴിഞ്ഞു.

മലമ്പുഴയോ ആലപ്പുഴയോ

മലമ്പുഴയോ ആലപ്പുഴയോ

വിഎസ് ഇത്തവണയും മലമ്പുഴ മണ്ഡലത്തില്‍ തന്നെ മത്സരിയ്ക്കണോ എന്ന രീതിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആലപ്പുഴയില്‍ മത്സരിയ്ക്കണം എന്ന രീതിയില്‍ ചില നിര്‍ദ്ദേശങ്ങളും വന്നിരുന്നു.

പാലക്കാടിന്റെ പതിവ് രീതി?

പാലക്കാടിന്റെ പതിവ് രീതി?

ആദ്യമായിട്ടല്ല പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വിഎസിനെ ഒഴിവാക്കിക്കൊണ്ട് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും മലമ്പുഴ മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് പ്രങാകരനെ ആയിരുന്നു. അതിന് മുമ്പത്തെ തിരഞ്ഞെടുപ്പില്‍ കെവി രാമകൃഷ്ണനെ ആണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്.

സംശയം മാറിക്കിട്ടി

സംശയം മാറിക്കിട്ടി

എന്തായാലും വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സംശയങ്ങളെല്ലാം ഇപ്പോള്‍ മാറിക്കിട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+