'വിഎസ് കാമഭ്രാന്തന്‍' ... ഗണേഷ് കുമാര്‍ കാലില്‍ വീണു; കേസ് പിന്‍വലിച്ചു!!!
പത്തനാപുരം: എതിരാളികളെ തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗംകൊണ്ട് മലര്‍ത്തിയടിക്കാന്‍ മിടുക്കനാണ് കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. അത് അദ്ദേഹത്തെ പല തവണ കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട്. മകനും സിനിമാ നടനുമായ ഗണേഷ്‌കുമാറും സ്‌റ്റൈലന്‍ പ്രസംഗം നടത്തി ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കനാണ്. എന്നാല്‍ ഒരു തവണ ഗണേഷിന്റെയും നാക്കുളുക്കി. രാഷ്ട്രീയ ഭേതമന്യേ എല്ലാവരും ആരാധിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെയായിരുന്നു ഗണേഷിന്റെ വാ വിട്ട പ്രയോഗം. കാമ ഭ്രാന്തന്‍ എന്നാണ് വിഎസിനെ ഗണേഷ് കുമാര്‍ ആക്ഷേപിച്ചത്.
യുഡിഎഫ് വിട്ട ഗണേഷ്‌കുമാര്‍ ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. പഴയ കേസ് കുത്തിപൊക്കി പനാപുരത്ത് ഗണേിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സിപിഎമ്മിന്റെ കാല് പിടിച്ച് ഗണേഷ് കേസ് പിന്‍വലിപ്പിച്ചു എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

2011 നവംബര്‍ 27 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വച്ചായിരുന്നു അച്ചുതാനന്ദനെ ഗണേഷന്‍ കടന്നാക്രമിച്ചത്. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നു മാണ് ഗണേഷന്‍ പറഞ്ഞത്. അന്ന് ചീഫ് വിപ്പായിരുന്ന പിസി ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഗണേഷിന്റെ പ്രസ്താവന വന്‍ വിവാദമായി. സിപിഎം ഗണേിനെതിരെ രംഗത്തുവന്നു. ഡിവൈഎഫ്‌ഐ നേതാവ് സജീഷ് ഗണേഷനെതിരെ പുനലൂര്‍ കോടതിയില്‍ പരാതിയും നല്‍കി.
പ്രതിഷേധം കടുത്തതോടെ പിന്നീട് സംഭവത്തില്‍ ഗണേഷന്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് യുദ്ധം മുറുകിയതോടെ രാഷ്ട്രീയ ശത്രുക്കള്‍ കേസ് വലിച്ചിട്ടു. എന്നാല്‍ ഗണേഷ് സിപിഎം നേതൃത്വത്തിന്റെ കാലുപിടിച്ച് കേസ് പിന്‍വലിപ്പിച്ചു. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായത്.
പക്ഷെ ഇതിനെതിരെ പാര്‍ട്ടിക്കുളളില്‍ ശക്തമായ ചേരിതിരിവ് ഉടലെടുത്തട്ടുണ്ട്. കേസ് പിന്‍വലിച്ചത് തെറ്റായി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ചലചിത്ര രംഗത്ത് നിന്നാണ് ഗണേഷിന് പത്തനാപുരത്ത് പ്രധാന എതിരാളി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് നടന്‍ ജഗദീഷാണ്. എളുപ്പത്തില്‍ ജയിക്കാമെന്ന ധാരണ ഗണേഷിനില്ല. പാര്‍ട്ടി കൂടി എതിര്‍ത്താല്‍ നില പരുങ്ങലിലാകുമെന്ന് ഗണേഷിനറിയാം. അതാണ് എങ്ങിനെയും കേസ് പിന്‍വലിപ്പിക്കാന്‍ ഗണേഷ് തീരുമാനിച്ചത് എന്നാണറിയുന്നത്.












Click it and Unblock the Notifications