കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥി...? കേരളം പിടിയ്ക്കാനുറച്ച് അമിത് ഷാ എത്തുന്നു

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: ഇത്തവണ കേരള നിയമസഭ തിരഞ്ഞെടുപ്പ് സെലിബ്രിറ്റികളുടെ പോരാട്ടവേദിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഒടുവില്‍ കേള്‍ക്കുന്നത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പേരാണ്.

ഇടത്-വലത് മുന്നണികളുടെ ഭാഗമായിട്ടാവില്ല ശ്രീശാന്ത് മത്സരിയ്ക്കുക. ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടായിരിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ശ്രീശാന്ത് സമ്മതം മൂളിയിട്ടുണ്ടെന്നാണ് സൂചനകള്‍.

എന്തായാലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാര്‍ച്ച് 23 ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അമിത് ഷായും ശ്രീശാന്തും കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ മുംബൈയിലാണ് ശ്രീശാന്ത് ഉള്ളത്.

ബിജെപി ഉറച്ച് തന്നെ

ബിജെപി ഉറച്ച് തന്നെ

ഇത്തവണ കേരള നിയമസഭയില്‍ അക്കൗണ്ട് തുടങ്ങും എന്ന് ഉറപ്പിച്ച് രംഗത്തിറങ്ങിയിരിയ്ക്കുകയാണ് ബിജെപി. അതിനായാണ് ശ്രീശാന്ത് അടക്കമുള്ള സെലിബ്രിറ്റികളെ രംഗത്തിറക്കുന്നത്.

അമിത് ഷാ നേരിട്ട്

അമിത് ഷാ നേരിട്ട്

ബിജെപി സ്ഥാനാര്‍ത്ഥിയാകണം എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് ശ്രീശാന്തിനോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്മതം മൂളിയോ?

സമ്മതം മൂളിയോ?

ശ്രീശാന്ത് ഇക്കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയോ എന്ന് വ്യക്തമല്ല. വീട്ടുകാരുമായി ആലോചിച്ച് മറുപടി പറയാം എന്നാണത്രെ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

എവിടെ മത്സരിയ്ക്കും?

എവിടെ മത്സരിയ്ക്കും?

ശ്രീശാന്ത് മത്സരിയ്ക്കുകയാണെങ്കില്‍ അത് എവിടെ ആയിരിയ്ക്കും? തൃപ്പൂണിത്തുറയോ, എറണാകുളമോ ആയിരിയ്ക്കും ശ്രീശാന്തിനായി ബിജെപി മാറ്റി വയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്.

 സംസ്ഥാനമല്ല, കേന്ദ്രം

സംസ്ഥാനമല്ല, കേന്ദ്രം

സംസ്ഥാന നേതൃത്വം അല്ല ശ്രീശാന്തിനോട് മത്സരിയ്ക്കാന്‍ ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. സിനിമതാരം സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നാണ് വന്നത്.

ശ്രീശാന്തും ബിജെപിയും

ശ്രീശാന്തും ബിജെപിയും

ശ്രീശാന്തും ബിജെപിയും തമ്മില്‍ നേരിട്ട് ബന്ധമൊന്നും ഇല്ല. എന്നാല്‍ ശ്രീശാന്തിന്റെ ഭാര്യാപിതാവ് ഹിരേന്ദ്ര സിങ് ഷെഖാവത്ത് മധ്യപ്രദേശിലെ ബിജെപി നേതൃത്വവുമായി അടുത്തു ബന്ധമാണ് ഉള്ളത്.

വാതുവപ്പ്

വാതുവപ്പ്

ഐപിഎല്‍ വാതുവപ്പ് കേസില്‍ കുടുങ്ങി ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന വ്യക്തിയാണ് ശ്രീശാന്ത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

തിരിച്ചടിയാകുമോ?

തിരിച്ചടിയാകുമോ?

ഐപിഎല്‍ വാതുവപ്പ് കേസില്‍ ഇപ്പോഴും ബിസിസിഐ വിലക്ക് നീക്കാത്തത് ശ്രീശാന്തിന് തിരിച്ചടിയാകുമോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

സഹതാപതരംഗം

സഹതാപതരംഗം

ശ്രീശാന്ത് ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ സഹതാപ തരംഗം ഉണ്ടാകും എന്നും നേതൃത്വം പ്രതീക്ഷിയ്ക്കുന്നുണ്ട്. യുവാക്കളുടെ വോട്ടുകളും സമാഹരിയ്ക്കാനാകും.

English summary
Assembly Election 2016: Cricketer Sreesanth may contest for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X