കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജെഡിയു പിളര്‍ന്നു; ഇനി എല്‍ഡിഎഫിന് വേണ്ടി

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്. കോഴിക്കോട് ജില്ലയിലാണ് പാര്‍ട്ടി പിളര്‍ന്നിരിയ്ക്കുന്നത്. കോഴിക്കോട് നിന്നുള്ള മൂന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചത്.

ജനതാദള്‍ ലെഫ്റ്റ്‌ എന്നപേരില്‍ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, ഹരിദാസ് എന്നിവര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി, അഴിമതിക്കാരുടെ കൂടാരമാവുകയും ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങള്‍ പുറത്തേക്ക് പോവുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

Veerendrakumar

പിളര്‍പ്പ് കോഴിക്കോട്ട് മാത്രം ഒതുങ്ങില്ല. പാര്‍ട്ടിക്കുള്ളില്‍ ചില നേതാക്കള്‍ കാണിക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരേ സംസ്ഥാന തലത്തില്‍ തന്നെ നേതാക്കളും പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണ്. വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ കിഷന്‍ചന്ദും നേമത്ത് കേട്ടുകേള്‍വിയില്ലാത്തവിധം സുരേന്ദ്രന്‍പിള്ളയും സ്ഥാനാര്‍ത്ഥിയായിവന്നത് പാര്‍ട്ടി എത്തിച്ചേര്‍ന്ന ജീര്‍ണാവസ്ഥയെ ആണ് കാണിക്കുന്നതെന്ന് നേതാക്കള്‍ ആക്ഷേപിച്ചു.

14 ജില്ലാ കൗണ്‍സിലില്‍ 12 ജില്ലാ കൗണ്‍സിലും ഇടതുപക്ഷത്തേക്ക് പോകണമെന്ന് തീരുമാനിച്ചപ്പോള്‍ അത് അട്ടിമറിച്ചത് കെപി മോഹനനും മനയത്ത് ചന്ദ്രനും ചേര്‍ന്നാണ്. എലത്തൂരില്‍ സലീം മടവൂരിനേയും വടകരയില്‍ എംകെ ഭാസ്‌കരനേയും സ്ഥാനാര്‍ഥിയാക്കാനായിരുന്നു തീരുമാനം. പക്ഷെ വീരേന്ദ്രകുമാര്‍ ഡല്‍ഹിയില്‍ ചികിത്സയിലിരിക്കുന്ന സാഹചര്യം മുതലെടുത്ത് പാര്‍ട്ടി തീരുമാനത്തെ കെപി മോഹനനും മനയത്ത് ചന്ദ്രനും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പ്രേംനാഥിനെ
തോല്‍പിക്കാന്‍ മനയത്ത് ചന്ദ്രന്‍ ശ്രമിച്ചത് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതും മനയത്തിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതും ആണ്. എന്നിട്ടും വടകരയില്‍ മനയത്ത് ചന്ദ്രന്‍ തന്നെ
സ്ഥാനാര്‍ത്ഥിയാവുന്നത് ഈ പാര്‍ട്ടിയില്‍ അഭിമാന ബോധമുള്ള ആര്‍ക്കും സമ്മതിക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

വടകരയില്‍ മനയത്തിന്റെ തോല്‍വിയും കൂത്തുപറമ്പില്‍ കെപി മോഹനന്‍റെ തോല്‍വിയും ഉറപ്പാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ജെഡിയു ബാലുശ്ശേരി മണ്ഡലം സെക്രട്ടറിയും ജില്ലാകമ്മറ്റി അംഗവുമായ വികെ വസന്തകുമാര്‍, ബാലുശ്ശേരി മണ്ഡലം കമ്മറ്റി അംഗം എന്‍ സക്കറിയ, വടകര മുന്‍സിപ്പല്‍ കമ്മറ്റി സെക്രട്ടറി പിഎം ഹരീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

English summary
Assembly Election 2016: Crisis in JDU, three state leaders resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X