Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിമുട്ടിയത് കേരളത്തിനല്ല; ഇന്ത്യക്കാണ്... ഡി രാജ

പീരുമോട്: വഴിമുട്ടിയ കേരളമല്ല, വഴിമുട്ടിയ ഇന്ത്യയാണ് നമ്മള്‍ കാണുന്നത് എന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎസ് ബിജിമോളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാഗമണ്ണില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡി പറഞ്ഞ നല്ല നാളുകളും രാജ്യത്തെ നിര്‍മ്മിക്കല്‍ പക്രിയയും സഹായകമായത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കാണ്. കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കും എന്നാണ് പറയുന്നത്. അക്കൗണ്ട് തുറക്കാന്‍ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ബാങ്ക് അക്കൗണ്ട് ആണോ?- ഡി രാജയുടെ ചോദ്യം.

D Raja

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തോട്ടം മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു എന്നാണ്. തോട്ടം തൊഴിലാളികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം . അതിന് ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോ?.
ഉമ്മന്‍ചാണ്ടി ഭരണം കേരളത്തില്‍ തുടരാന്‍ പാടില്ല. അഴിമതിയില്‍ മുങ്ങിയ ഭരണം അവസാനിപ്പിക്കുന്നതില്‍ മണ്ഡലത്തിലെ ജനങ്ങളും അവരുടെ ഭാഗം വഹിക്കണമെന്നും രാജ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ തെറ്റായ തീരുമാനം കൈക്കൊള്ളുന്നവര്‍ അല്ല, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത കൈക്കൊള്ളുന്ന തീരുമാനം നാളെ രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും രാജ പറഞ്ഞു. പിഎസ് ഭാസ്‌ക്കരന്‍, സിഎ കുര്യന്‍, വാഴൂര്‍ സോമന്‍, ജെയിംസ് ടി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+