ചൂടുപിടിച്ച് സംസ്ഥാനം:കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് മെയ് 16 ന്, ഫലപ്രഖ്യാപനം 19 ന്
ദില്ലി: കേരളം ഉറ്റു നോക്കികൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റൈ തിയതി പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടു പ്രഖ്യാപനമാണ് നടന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി മെയ് 16 ആണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ഏപ്രില്‍ 22 മുതല്‍ നല്‍കാം. പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 29 ആണ്. കേരളത്തോടപ്പം തന്നെയാണ് തമിഴ്‌നാടും പുതുച്ചേരിയും ജനവിധി തേടുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് പ്രഖ്യാപിച്ചത്.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കേരളം 140, ബംഗാല്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30 അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അസമില്‍ രണ്ടുഘട്ടങ്ങളിലായാണ് ജനവിധി തേടുന്നത്. ഏപ്രില്‍ നാലിന് ആദ്യഘട്ടം ഏപ്രില്‍ 11 രണ്ടാംഘട്ടമായിരിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ 65 ഉം രണ്ടാം ഘട്ടത്ല്‍ 61 മണ്ഡലങ്ങളിലുമായിരിക്കും വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 11 മുതല്‍ പത്രിക സമര്‍പ്പിക്കാം. സിപിഎമ്മിന്റെ ചെങ്കോട്ടയായ പശ്ചിമ ബംഗാളില്‍ ആറുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

ഏപ്രില്‍ നാലിന് ആദ്യഘട്ടം, 11, 17, 21, 25,30,മെയ് 5 എന്നി തിയതികളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ 2.65 കോടി വോട്ടര്‍മാര്‍ക്ക് 21, 498 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. വോട്ടര്‍മാരുടെ ചിത്രം പതിപ്പിച്ച സ്ലിപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും. ഇതേ സമയം നോട്ടയ്ക്ക് പുതിയ ചിഹ്നമായിരിക്കും. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. പത്രിക സമര്‍പ്പിക്കുന്നതിന് പത്തു ദിവസം മുന്‍പുവരെ വോട്ടവര്‍മാരാകാം. മെയ് 2 ആണ് കേരളത്തില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും. ഓരോ ജില്ലയിലും അഞ്ച് നിരീക്ഷകര്‍ വീതമുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര പോലീസും വാഹനങ്ങളും കമ്മീഷന്‍ അനുവദിക്കും. നിരീക്ഷണ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനമുണ്ടായിരിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കും.
അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി സംബന്ധിത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഇതേ സമയം സുരക്ഷയ്ക്കുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയിരുന്നത്. പാര്‍ട്ടികളുടെ നിര്‍ദേശങ്ങളും പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്ത് തിയതിയുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയത്.












Click it and Unblock the Notifications