കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം മണിക്കെതിരെ അപവാദ പ്രചാരണം.... നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ പിടിയില്‍?

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അച്ചടിച്ച പ്രസിദ്ധീകരണം വോട്ടര്‍മാരുടെ വീടുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി. സ്ത്രീകളടക്കം നാല് യുഡിഎഫ് പ്രവര്‍ത്തകരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

MM Mani

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് യുഡിഎഫിന്റെ ഇലക്ഷന്‍ കമ്മിറ്റിയുടെ പേരോ, മറ്റ് മേല്‍വിലാസമോ ഇല്ലാത്ത ടാബ്ലോയ്ഡ് രൂപത്തിലുള്ള ഒരു പ്രസിദ്ധീകരണം രാജാക്കാട് അര്‍ച്ചനാ ഓഡിറ്റോറിയത്തിന് സമീത്തുള്ള വീടുകളില്‍ കയറി വിതരണം ചെയ്യുന്നതായി സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വിതരണം നടത്തിയവരെ തടഞ്ഞ് വെക്കുകയുമായിരുന്നു.

രാജാക്കാട് പോലീസ് സ്ഥലത്തെത്തി യുഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. സമീപത്തെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന പ്രസിദ്ധീകരണത്തിന്റെ കൂടുതല്‍ കോപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് വീട്ടുടമയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് പുറമെ വിതരണം നടത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജാക്കാട് പഞ്ചായത്ത് അംഗം ഇന്ദിരാ സുരേന്ദ്രന്‍, പഞ്ചായത്ത് മുന്‍ അംഗം മിനി ബേബി, സുകുമാരന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്ഥാനാര്‍ത്ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാജാക്കാട് ടൗണില്‍ പ്രകടനവും യോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

English summary
Assembly Election 2016: Defamatory booklets against MM Mani at Udumbanchola.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X