കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജീദിനെ തള്ളി ഇ ടി; കോണ്‍ഗ്രസ് പട്ടികയില്‍ ഇടപെട്ടിട്ടില്ല

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയപ്പട്ടികയില്‍ ലീഗ് ഇടപെട്ടിട്ടില്ലെന്ന് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി. തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന്റേത്. അതിനവര്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും ഇടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്ന നിലപാടെടുത്തപ്പോള്‍ മുസ്ലിം ലീഗ് അടിയന്തിരമായി ഇടപെട്ടുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിന് മറ്റാരുടെയും സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരിച്ചടിക്കുകയും ചെയ്തു.

ET Mohammed Basheer

ഈ സാഹചര്യത്തിലാണ് ദേശീയ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയ്ക്കു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇടി മുഹമ്മദ് ബഷീര്‍. കെപിഎ മജീദിന്റെ സാന്നിധ്യത്തിലായിരുന്നു വിശദീകരണമെന്നതും ശ്രദ്ധേയം.

ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്നു നിലപാടെടുത്തപ്പോള്‍ ടീം ഒറ്റക്കെട്ടാവണം എന്ന നിലപാടാണ് ലീഗ് അറിയിച്ചത്. അല്ലാതെ മറ്റു കാര്യങ്ങളിലൊന്നും ലീഗ് ഇടപെട്ടിട്ടില്ല. അതിന്റെ ആവശ്യം ലീഗിനില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ലീഗ് ഹൗസില്‍ ചേര്‍ന്നത്. യുഡിഎഫ് കക്ഷികള്‍ ഇതിനകം നല്ല ഒത്തൊരുമ കൈവരിച്ചതായും തെരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും ഇ.ടി പറഞ്ഞു.

English summary
Assembly Election 2016: Muslim League didn't interfere in Congress' candidate list: ET Muhammed Basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X