Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധി ബിജെപിയെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് അമിത് ഷാ

കോഴിക്കോട്: സോണിയ ഗാന്ധി ബിജെപിയെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യസ്‌നേഹത്തെ കുറിച്ച് വികാരനിര്‍ഭരമായി സംസാരിക്കുമ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നപ്പോള്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

അന്തരീക്ഷത്തിലും ഭൂമിയിലും അകാശത്തും കടലിലും പാതാളത്തിലും അഴിമതി നടത്തിയാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം നടത്തിയത്. കേരളത്തിലെ യുഡിഎഫിന്റെ അഴിമതി കഥകള്‍ പറയാന്‍ ഏഴ് ദിവസമെങ്കിലും വേണ്ടിവരും. പാമോലിന്‍, ടൈറ്റാനിയം, സോളാര്‍, മദ്യം, നഴ്‌സിങ്, ധനകാര്യ-പൊതുമരാമത്ത് വകുപ്പുകള്‍ എന്നിവയുമായി കേരളത്തില്‍ നടന്ന യുഡിഎഫിന്റെ അഴിമതികള്‍ കഥകള്‍ വിവരിക്കാന്‍ ഏറെയുണ്ട്. എകെ ആന്റണി പറയുന്നത് കേരളത്തില്‍ ബിജെപിയുടെ ദേശീയനേതാക്കള്‍ ഒന്നിച്ചെത്തി രഹസ്യഅജന്‍ഡ നടപ്പാക്കാന്‍ പോകുകയാണെന്നാണ്. എന്നാല്‍ ബിജെപിയ്ക്ക് രഹസ്യ അജന്‍ഡയില്ല. കേരളത്തെ മാറിമാറി ഭരിച്ച് മുടിച്ച യുഡിഎഫിനെയും എല്‍ഡിഎഫിനെയും തൂത്തെറിയുകയെന്ന പരസ്യ അജന്‍ഡയാണ് ബിജെപിയ്ക്കുള്ളതെന്നും അമിത് ഷാ പറഞ്ഞു.

Amit Shah

ബിജെപിയും ബിഡിജെഎസും ചേര്‍ന്നുള്ള ഭരണം കേരളത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്നാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറയുന്നത്. എന്നാല്‍ ബിജെപി രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നുണ്ട്. അവിടെയൊന്നും മതസൗഹാര്‍ദം തകര്‍ന്നിട്ടില്ല. സിപിഎം ഒരിടത്ത് മാത്രമാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്ന കാര്യം യെച്ചൂരി മറക്കരുതെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും കേരളത്തില്‍ ഒരു നേട്ടവും കൊണ്ടുവരാന്‍ കഴിയില്ല. 50 വര്‍ഷത്തെ ഇവരുടെ ഭരണത്തില്‍ കേരളത്തിലെ സാമൂഹ്യ ഉയര്‍ച്ചക്കൊപ്പം വികസനവും ഇല്ലാതാക്കി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ രാജ്യംമുഴുവന്‍ ഒറ്റുനോക്കുകയാണ്. ഇതുവരെ എല്‍ഡിഎഫിനെയോ യുഡിഎഫിനേയോ പരാജയപ്പെടുത്താനുള്ള വോട്ടുകളായിരുന്നു വോട്ടര്‍മാര്‍ കേരളത്തില്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ബിജെപിയെ വിജയിപ്പിക്കാനാണ് കേരളത്തില്‍ വോട്ട് ചെയ്യുന്നത്. വിഎസ് അച്യുതാനന്ദനെ ഉയര്‍ത്തി കാട്ടി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥികളായ കെപി ശ്രീശന്‍, അഡ്വ പ്രകാശ് ബാബു, കുറ്റിയില്‍ സതീശന്‍, ബിജെപി നോര്‍ത്ത് മേഖല സെക്രട്ടറി പി രഘുനാഥ്, അഹല്യ ശങ്കര്‍, പി രമണിഭായ്, നടന്‍ കൊല്ലം തുളസി, പി.ജിതേന്ദ്രന്‍, ടി. ബാലസോമന്‍, അഡ്വ അനന്തനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+