ഫ്‌ളക്‌സ് യുഗത്തിലും തലയെടുപ്പോടെ ചുമരെഴുത്തും ബോര്‍ഡുകളും
മലപ്പുറം: ഫ്ലക്സ് ബോര്‍ഡുകള്‍ വന്നതോടെ പഴയ ചുമരെഴുത്തുകള്‍ക്കും തുണി ബാനറുകള്‍ക്കും ഒന്നും അത്ര ഡിമാന്റ് ഇല്ല. ഫ്ലക്സ് ആകുന്പോള്‍ എല്ലാം എളുപ്പമാണല്ലോ, പെട്ടെന്ന് പണിയും കഴിയും. പണ്ടായിരുന്നങ്കില്‍ ചുമരെഴുത്തും പട്ടികയില്‍ തുണിഅടിച്ചെഴുതുന്ന ബോര്‍ഡുകളുമായിരുന്നു പ്രധാന പ്രചരണോപാധികള്‍.
താങ്കേതിവിദ്യ വികസിച്ചപ്പോള്‍ കന്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ഫ്ലക്‌സ് പ്രിന്റിങ് താരമായതോടെ എഴുതുകയും വരക്കുകയും ചെയ്തിരുന്ന കലാകാരന്‍മാര്‍ക്ക് തൊഴിലില്ലാതായി. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളിലെല്ലാം ഇതിന് അല്‍പം മാറ്റമൊക്കെ വരുന്നുണ്ട്.

പ്ലാസ്റ്റിക്കിനെതിരെ സംസാരിയ്ക്കുന്ന ചിലര്‍ പഴയ തുണി ബാനറുകളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പല സ്ഥാനാര്‍ത്ഥികളും അതിന് പിന്തുണയും നല്‍കുന്നുണ്ട്. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ചുമരെഴുത്തുകളും സജീവമാണ്. നിലമ്പൂരില്‍ ചുവരെഴുത്തിനും ബോര്‍ഡിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് അള്ളടത്തില്‍ അജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications