മതസ്പര്‍ധയില്‍ അബുവിന് പണികിട്ടി
ദില്ലി: മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവിന് പരസ്യ ശാസന. ബേപ്പൂരിലായിരുന്നു കെസി അബുവിന്റെ വിവാദ പ്രസംഗം.
ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെപി പ്രകാശ് ബാബു തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയത്. പ്രസംഗം സംബന്ധിച്ച് കെസി അബു നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളുകയായിരുന്നു.

സാമുദായിക വികാരങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തിന് വിരുദ്ധമാണ് അബുവിന്റെ പ്രസംഗമെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയക്കാരുടെയും പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കമ്മീഷന്റെ നടപടിയുണ്ടാകുന്നത്.












Click it and Unblock the Notifications