ഇലക്ഷന്‍ നൗ... കേരള നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ചറിയാന്‍ കിടിലന്‍ ആപ്പ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് ഇങ്ങ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. മലയാളികള്‍ പരസ്പരം കാണുമ്പോഴെല്ലം ചര്‍ച്ച തിരഞ്ഞെടുപ്പിനെ കുറിച്ച് തന്നെ. അതിപ്പോ ചായക്കടയിലായാലും ബസ്സിലായാലും ഓണ്‍ലൈന്‍ ലോകത്തായാലും.
അങ്ങനെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് പോകുമ്പോള്‍ നിങ്ങള്‍ക്ക് നമ്മുടെ തിരഞ്ഞെടുപ്പ് ചരിത്രത്തെ കുറിച്ച് ഒരു സംശയം തോന്നിയാല്‍ എന്ത് ചെയ്യും. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് കുടുങ്ങില്ലേ... കഴിഞ്ഞ തവണ ഇന്ന മണ്ഡലത്തില്‍ നിന്ന് ജയിച്ചതാര്, തോറ്റതാര് എന്നൊക്കെ പെട്ടെന്ന് ചോദിച്ചാല്‍ കണ്ണ് മിഴിയ്ക്കില്ലേ...

എന്നാല്‍ കൈയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണും അതില്‍ ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ അതിനെകുറിച്ച് ഇനി ആശങ്കപ്പെടേണ്ട. 'ഇലക്ഷന്‍ നൗ' (Election Now) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. പ്ലേ സ്റ്റോറില്‍ കയറി ഇലക്ഷന്‍ നൗ എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്പ് കിട്ടും.
കഴിഞ്ഞ പതിമൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളുടേയും മണ്ഡലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. പഴയ മന്ത്രിമാര്‍, എംഎല്‍എമാര്‍, അവര്‍ക്ക് കിട്ടിയ വോട്ടുകള്‍... വിവരങ്ങളെല്ലാം തന്നെ ഞൊടിയിടയില്‍ ലഭിയ്ക്കും.
അതുകൊണ്ടൊന്നും ഇലക്ഷന്‍ നൗവിന്റെ സവിശേഷതകള്‍ അവസാനിയ്ക്കുന്നില്ല. നിങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിയ്ക്കാം, നിങ്ങളുടെ പോളിങ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്താം. വേണമെങ്കില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുകയും ആകാം.

വോട്ടെണ്ണല്‍ ദിവസം വീട്ടിലെ ടീവിയ്ക്ക് മുന്നില്‍ ഇരിയ്ക്കാന്‍ കഴിയില്ലെങ്കില്‍ , ഓഫീസില്‍ നിങ്ങളുടെ മൊബൈലില്‍ സമ്പൂര്‍ണ വിവരങ്ങളും എത്തിയ്ക്കാനും ഇലക്ഷന്‍ നൗ എന്ന ആപ്പിന് സാധിയ്ക്കും.
ബെംഗളൂരിവിലെ ഒരു സംഘം മലയാളികളാണ് ഈ ആപ്പിന് പിന്നില്‍. പതിവ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുന്നതിനിടെയാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ ഉണ്ടാക്കിയാല്‍ അത് ജനങ്ങള്‍ക്ക് എത്ര ഉപകാരപ്രദം ആകുമെന്ന് ചിന്തിച്ചത്. പിന്നെ ജോലിയ്ക്കിടിയിലുള്ള സമയമെല്ലാം ഉപയോഗിച്ച് 'ഇലക്ഷന്‍ നൗ' തയ്യാറാക്കി.
മികച്ച പ്രതികരണമാണ് ആപ്പിന് ലഭിയ്ക്കുന്നത്. മികച്ച റേറ്റിങ്ങും ഉണ്ട്. ബെംഗളൂരുവിലെ സോഫ്റ്റ് വെയര്‍ കമ്പനിയായ ബുള്‍ഫിഞ്ച് സോഫ്റ്റ് വെയര്‍ പിഎല്‍സിയിലെ എട്ട് പേരാണ് ഇതിന് പിന്നില്‍- സുഹൈല്‍ പട്ടാമ്പി, ആസിഫ്, സംഗീത, ശ്രീജിത്ത് ആനമങ്ങാട്, രാഹുല്‍, നിജേഷ്, ജോസഫ്, വിനൂപ് ന്നെിവരാണ് ആ എട്ട് പേര്‍. ആസിഫ് ആണ് ബുള്‍ഫിഞ്ചിന്റെ സിഇഒ.












Click it and Unblock the Notifications