Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ മോഹം നടക്കില്ലേ? ജന്മനാട്ടുകാര്‍ ഉറപ്പിച്ചു, വിഎസ് തന്നെ മുഖ്യമന്ത്രി!

അമ്പലപ്പുഴ: 'കേരളത്തെ നയിക്കാന്‍ സഖാവ് വിഎസ് വീണ്ടും വരും'. വിഎസിന്റെ ജന്മനാടായ പുന്നപ്രയിലാണ് വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുയര്‍ന്നത്. ഒരായിരം സൂര്യതേജസ്സോടെ വിഎസ് കേരളം ഭരിക്കാനെത്തുമെന്നാണ് ഫ്‌ളക്‌സില്‍.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് ഇതുവരെ ആരേയും ഉയര്‍ത്തിക്കാട്ടിയില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍, വിഎസിനെപ്പോലെ തന്നെ പിണറായി വിജയനും മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഇതൊക്കെകൊണ്ടാണ് വിഎസ് അനുകൂലികള്‍ ഒരു മുഴം മുമ്പേ ഫ്‌ളക്‌സ് ബോര്‍ഡുമായി രംഗത്ത് വന്നിട്ടുള്ളത്.

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍പ്പെട്ട പുന്നപ്ര പറവൂരിലാണ് ഫ്‌ളക്‌സുയര്‍ന്നത്. ജി സുധാകരന്‍ എംഎല്‍എയാണ് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ വിഎസ് മാറി നില്‍ക്കുകയാണ്. ഇതിനിടെയാണ് വിഎസ് മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇത് മണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായിയിട്ടുണ്ട്. സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചതിന് പാര്‍ട്ടി ജില്ലാ നേതൃത്വം വിഎസിനെ വിമര്‍ശിച്ചിരുന്നു. നേതൃത്വം വിഎസിനെ വിമര്‍ശിച്ചതിലുള്ള വൈരാഗ്യവും ഫ്‌ളക്‌സിന് പിന്നിലുണ്ടെന്നാണ് സൂചന.

വിഎസിന് ഏറെ സ്വാധീനമുള്ളതാണ് പുന്നപ്ര പ്രദേശം. കഴിഞ്ഞതവണ വിഎസിന് നിയമസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ ജന്മനാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി ഇറങ്ങിയത്. ഇതേ തുടര്‍ന്ന് കേരളമൊട്ടാകെയുള്ള വിഎസ് അനുകൂലികള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഒടുവില്‍ വിഎസിന്റെ സ്ഥാര്‍ത്ഥിത്വം പാര്‍ട്ടിയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നീക്കം നടക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്ടാണത്രെ പഴയ അതേ തന്ത്രം ഇപ്പോഴും ജന്മനാട്ടുകാര്‍ പയറ്റുന്നത്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+