Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനം കണ്ട് ഇടത് നേതാക്കള്‍ക്ക് കണ്ണ് മഞ്ഞളിച്ചോ? പഴയ ഇടതുപക്ഷക്കാരന്‍റെ ചോദ്യം

തൃശ്ശൂര്‍: ഇന്നലെ വരെ യുഡിഎഫിനെ കുറ്റം പറഞ്ഞിരുന്നയാള്‍ ഇന്നിതാ എല്‍ഡിഎഫിനെ കുറ്റം പറയുന്നു. കേരളത്തിലെ വികസനം കണ്ട് ഇടത് നേതാക്കള്‍ക്ക് കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണിയെന്നും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവരാജന്‍ കണ്ടെത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതാക്കളുമായി വേദികള്‍ പങ്കിടുമ്പോഴാണ് വികസന നേട്ടങ്ങള്‍ മനസിലേക്ക് ഓടിയെത്തുന്നത്.

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അവിശ്വസനീയമാണ്. പലതവണ ഭരണ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഇടത് സര്‍ക്കാര്‍ ഇതുവരെ എന്ത് ചെയ്തുവെന്ന് പറയാന്‍ മുന്നണി നേതാക്കള്‍ക്ക് കഴിയുന്നില്ല. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാക്കാമെന്നാണ് പറയുന്നത്. ഇതും ആത്മാര്‍ത്ഥമായല്ല. ഇവന്റ്മാനേജ്‌മെന്റ് കമ്പനികള്‍ തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ നോക്കിവായിക്കുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്നും ദേവരാജന്‍ പറഞ്ഞു.

Devarajan Antony

കേരള പിറവിക്ക് ശേഷം മലയാളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് ഐക്യമുന്നണിക്കൊപ്പം നില്‍ക്കുന്നത്. ഇടതുമുന്നണിയില്‍ ചെറിയ പാര്‍ട്ടികളെ വെട്ടിനിരത്തുകയാണ്. ഐക്യമുന്നണിയില്‍ ഇടത് ആശയങ്ങള്‍ക്കും പ്രവര്‍ത്തനത്തിനും പിന്തുണയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതാണ് മാറി മറിയുന്ന രാഷ്ട്രീയത്തിന്റെ വാക്കുകളും. ചിത്രങ്ങളും. ഇവര്‍ അടുത്ത മുന്നണിയിലേക്ക് മാറിയും പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+