കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിടത്തേക്കുമില്ല: ഗൗരിയമ്മയുടെ ജെഎസ്എസ് ആറ് സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കും

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കെആർ ഗൗരിയമ്മ നേതൃത്വം നൽകുന്ന ജെഎസ്എസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും. തങ്ങളെ വഞ്ചിച്ചവരോടൊപ്പം പോകേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് തീരുമാനം.

ഇടതു മുന്നണിയിൽ തുടരണമെന്ന് ഒരു വിഭാഗവും എൻഡിഎയ്ക്കൊപ്പം പോകണമെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. എന്നാൽ ഭൂരിഭാഗം പേരും ജെഎസ്എസ് സ്വതന്ത്രമായി തന്നെ നിൽക്കണമെന്ന് അഭിപ്രായപ്പെട്ടു. ഒടുവിൽ അത് അംഗീകരിക്കുകയായിരുന്നു.

Gowri Amma

ആറു സീറ്റിലാണ് ജെഎസ്എസ് മത്സരിക്കുക. സ്ഥാനാർത്ഥികളെ നിർണയിക്കാൻ ഗൗരിയമ്മയെ ചുമതലപ്പെടുത്തി. ഗൗരിയമ്മയും മത്സര രംഗത്തിറങ്ങണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പാർട്ടി സമ്മർദ്ദമേറിയാൽ ഗൗരിയമ്മയും മത്സരത്തിനിറങ്ങിയേക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എറണാകുളം ജില്ലകളിലായിരിക്കും മത്സരിക്കുക. സീറ്റ് ഏതൊക്കെയെന്നും ഗൗരിയമ്മ തന്നെ തീരുമാനിക്കും.

ആലപ്പുഴയിൽ ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമുണ്ടായി. എകെജി സെന്ററിലേക്ക് തന്നെ വിളിച്ചു വരുത്തിയത് ചർച്ചയ്ക്കായിരുന്നില്ല. സീറ്റില്ലെന്ന് പറയാനായിരുന്നു. തോമസ് ഐസക്ക് തന്നെ കാണാൻ വന്നത് അനുരഞ്ജനത്തിനല്ലെന്നും വോട്ടുപിടിക്കാനായിരുന്നുവെന്നും ഗൗരിയമ്മ ആരോപിച്ചു.

ജെഎസ്എസിന് ഇത്തവണ എല്‍ഡിഎഫ് മുന്നണിയില്‍ ഇടം ലഭിയ്ക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജന്‍ ബാബു വിഭാഗം കൂടി പിളര്‍ന്ന് പോയതോടെയാണ് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗരിയമ്മ തിരിച്ച് സിപിഎമ്മില്‍ എത്തിയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തനിയ്ക്കൊപ്പം ഉള്ളവര്‍ക്ക് കൂടി സ്വീകാര്യത ലഭിച്ചാലേ സിപിഎമ്മിലേയ്ക്കുള്ളൂ എന്നായിരുന്നു ഗൗരിയമ്മയുടെ നിലപാട്

English summary
Assembly Election 2016: Gowri Amma's JSS will contest alone in 6 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X