രമേശ് ചെന്നിത്തലയ്ക്ക് തോല്‍ക്കുമെന്ന് പേടി!!! എല്‍ഡിഎഫിന് അപരപ്പാരയിറക്കിയോ?
ഹരിപ്പാട്: മുഖ്യമന്ത്രിയാകാന്‍ കൊതിച്ചു നടക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമുണ്ടോ? ഉണ്ടെന്നാണ് ഹരിപ്പാട്ടെ എല്‍ഡിഎഫുകാര്‍ പറയുന്നത്. അതിന് കാരണമുണ്ട്. ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന് ഒരു അപരനുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന പ്രസാദ്. യുഡിഎഫ് സ്ഥനാര്‍ഥിയായി മത്സരിക്കുന്ന രമേശ് അല്ലാതെ, മറ്റാരും ഇങ്ങനെയൊരു അപരനെ രംഗത്തിറക്കില്ലെന്നാണ് എല്‍ഡിഎഫുകാര്‍ പറയുന്നത്.
ആരോപണം വെറുതെ പറയുന്നതല്ല. അവര്‍ക്ക് അതിന് ഒരുപാട് കാരണങ്ങള്‍ നിരത്താനുമുണ്ട്. കഴിഞ്ഞതവണ രമേശ് ഹരിപ്പാടുനിന്ന് ജയിച്ചത് വളരെ പാടുപെട്ടാണ്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയപ്പോള്‍ മുന്നിട്ടു നിന്നത്. ഹരിപ്പാട്ടെ യുഡിഎഫിന്റെ ഉറച്ച ഇടങ്ങളില്‍ പലയിടത്തും അന്ന് രമേശിന് കാലിടറി. എ ഗ്രൂപ്പുകാര്‍ കാലുവാരിയതുതന്നെ കാരണം.

എന്നാല്‍, അന്നത്തേക്കാള്‍ വളരെ മോശം അവസ്ഥയിലൂടെയാണ് രമേശ് ഇപ്പോള്‍ കടന്നുപോകുന്നത്. വീണ്ടും മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് വെല്ലുവിളിയാണ് രമേശിന്റെ വിജയം. അതുകൊണ്ടുതന്നെ ഇക്കുറി കോണ്‍ഗ്രസില്‍ കാലുവാരല്‍ പഴയതിലും തകൃതിയായി നടക്കും. ഇതറിയാവുന്നതുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രമേശ് അപരനെ ഇറക്കിയതെന്നാണ് എല്‍ഡിഎഫുകാരുടെ ആരോപണം.
ഹരിപ്പാട് രമേശ് ചെന്നിത്ത്ല എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്‍തുണ തേടിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരെ പ്രമേയം പാസാക്കിയ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറിന് സീറ്റ് നല്‍കാതിരുന്നാല്‍ ഹരിപ്പാട് രമേശിനെ വിജയിപ്പിക്കാമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നത്രേ. അതനുസരിച്ചാണ് യുഡിഎഫില്‍ സീറ്റുവിഭജനം വന്നപ്പോള്‍ ഷുക്കൂര്‍ സ്ഥാനാര്‍ത്ഥിപ്പിട്ടികയില്‍ നിന്ന പുറത്തായത് എന്ന് ആക്ഷേപമുണ്ട്. ഇത്രയധികം കളികള്‍ കളിച്ച രമേശ് അപരനെ ഇറക്കിയതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് സഖാക്കളുടെ പക്ഷം.












Click it and Unblock the Notifications