മുഖ്യമന്ത്രിയാര്? എംഎല്‍എമാരുടെ അഭിപ്രായമറിഞ്ഞ് തീരുമാനമെന്ന് സുധീരന്‍
ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ ആരായിരിക്കും മുഖ്യമന്ത്രി? ഈ ചോദ്യത്തിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് വ്യക്തമായ മറുപടിയുണ്ട്. എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞശേഷം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്നാണ് സുധീരന്‍ പറയുന്നത്. അപ്പോള്‍ കെപിസിസി പ്രസിഡന്‍റിന് ഇതില്‍ ഒരു സ്വാധീനവും ഇല്ലേ എന്നൊന്നും ചോദിയ്ക്കരുത്.
എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അദ്ദേഹം അങ്ങനെ പറയാന്‍ ഇടയില്ലെന്നായിരുന്നു സുധീരന്റെ പ്രതികരണം. ആലപ്പുഴ പ്രസ്സ് ക്ളബ്ബിന്റെ 'ജനസമഷം 2016' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

മുന്‍കാലങ്ങളിലും മുഖ്യമന്ത്രിയെ തിരുമാനിക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വമാണ്. യുഡിഎഫിന്റെ തുടര്‍ ഭരണമുണ്ടാകാമെന്നുറപ്പാണ്. ഇപ്പോള്‍ നടക്കുുന്ന സര്‍വ്വേകള്‍ക്ക് വലിയ പ്രാധാന്യമില്ല. സംശുദ്ധ രാഷ്ട്രീയ സംസ്കാരമാണ് യുഡിഎഫ് മുന്നോട്ടു വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമികളുടെയും ക്രിമിനലുകളുടെയും കൂടാരമാണ്. കമ്മ്യൂണിസമല്ല, ക്രിമിനലിസമാണ് സിപിഎമ്മിന്റെ മുഖമുദ്ര. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ക്രമിനലുകളെയും കാറ്റവാളികളെയും മഹത്വവല്‍ക്കരിച്ച് വെള്ളപൂശുകയാണ് സിപിഎം എന്നും അദ്ഗദേഹം പറഞ്ഞു.
വര്‍ഗീയത വളര്‍ത്തുന്ന ബിജെപിയും അക്രമപാത സ്വീകരിക്കുന്ന സിപിഎമ്മും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബിജെപിയുടെ മുന്നണിക്ക് സംസ്ഥാനത്ത് ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. വര്‍ഗീയതയ്ക്ക് എതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുയുള്ളൂവെന്നും സുധീരൻ പറഞ്ഞു.












Click it and Unblock the Notifications