ഏത് 'കുഞ്ഞാടിനെ' തളളണം? ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ കണ്ഫ്യൂഷന്
ഇടുക്കി: ആരെ തളളണം... കെഎം ജോര്‍ജ് സാറിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ്ജിനെയോ? മാണി സാറിന്റെ ഇഷ്ടശിഷ്യന് റോഷി അഗസ്റ്റിനെയോ? ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ 'കുഞ്ഞാടുകള്‍' ടോട്ടല്‍ കണ്‍ഫ്യൂഷനിലാണ്.
ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വാഗ്ദാനം ചെയ്ത പിന്തുണ അണികളിലേക്കെത്തിക്കുന്നതിനെച്ചൊല്ലി ഹൈറേഞ്ച് സംരക്ഷണ സമിതി ഭിന്നതയിലാണ്. കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കു നേര് ഏറ്റുമുട്ടുന്നതിനാല്‍ പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തേണ്ടതില്ലെന്നാണ് സമിതിയിലെ ഒരു വിഭാഗം വൈദികരടക്കമുളളവരുടെ വാദം. അതു കൊണ്ട് പാര്‍ലമെന്റ്-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെടുത്ത എല്‍ഡിഎഫ് അനുകൂല പരസ്യനിലപാട് സ്വീകരിക്കാന്‍ സമിതിക്ക് ആകുന്നില്ല.

ജോയ്സ് ജോര്‍ജ് എംപി മാത്രമാണ് ഇക്കുറി ഇടതുമുന്നണിക്കൊപ്പം പ്രചാരണ രംഗത്തുളളത്. ഇതിനിടെ സമിതിയിലെ ഒരു വിഭാഗം നായര്‍ സമുദായക്കാര്‍ സമിതിയുമായി ഇടഞ്ഞ് എന്‍ഡിഎക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തമായ പിന്തുണയില്ലാതെ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇടുക്കിയില്‍ സിറ്റിംഗ് എംഎല്‍എ റോഷി അഗസ്റ്റിനെ മറികടക്കാനാകില്ല. കസ്തൂരിരംഗന്‍ -പട്ടയ പ്രശ്നങ്ങള്‍ കത്തിനിന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ ജോയ്സ് ജോര്‍ജ്ജിന് ലഭിച്ചത് 24227 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഈ വിഷയങ്ങള്‍ ഇപ്പോഴും സജീവമാണെങ്കിലും ഇതില്‍ കത്തോലിക്കാ സഭാ നേതൃത്വത്തിലെ വലിയൊരു വിഭാഗവും ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ഭൂരിഭാഗവും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസിനെ മാത്രമാണ്.
കേരള കോണ്‍ഗ്രസ് അടിസ്ഥാനപരമായി ക്രിസ്ത്യന്‍-കര്‍ഷക താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുമില്ല. അതു കൊണ്ടു തന്നെ പിടി തോമസിനെയോ ഡീന്‍ കുര്യാക്കോസിനെയോ പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ വികാരം കേരള കോണ്‍ഗ്രസുകാരനായ റോഷി അഗസ്റ്റിനെതിരെ ഉണ്ടാകേണ്ടതുണ്ടോ എന്നാണ് സഭയിലെയും സമിതിയിലെയും ഒരു വിഭാഗം സംശയിക്കുന്നത്. ഈ ചിന്താഗതി മൂലമാണ് പാര്‍ലമെന്റ് - പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കണ്ട എല്‍ഡിഎഫ്- ഹൈറേഞ്ച് സംരക്ഷണ സമിതി കൂട്ടുകെട്ട് ഇടുക്കി മണ്ഡലത്തില്‍ ദൃശ്യമാകാത്തതും.

ഇടുക്കിയില്‍ ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചത് യുഡിഎഫാണെന്ന സത്യം എല്‍ഡിഎഫിന് മുന്നില്‍ നില്‍ക്കെ ഹൈറേഞ്ച് സംരക്ഷണ സമിതി വഴി ഇടുക്കി രൂപത നേരിട്ടിടപെട്ടില്ലെങ്കില് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വഴി സുഗമമാകില്ല.
2001ല്‍ 13714 വോട്ടിന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ജനതാദളിന്റെ എംഎസ് ജോസഫിനെ തോല്‍പ്പിച്ചാണ് റോഷി ഇടുക്കിയില്‍ ജൈത്രയാത്ര ആരംഭിക്കുന്നത്. 2006ല്‍ സീറ്റ് സിപിഎം ഏറ്റെടുത്തു. സിവി വര്‍ഗീസായിരുന്നു റോഷിയുടെ എതിരാളി.16340 വോട്ടിനായിരുന്നു റോഷിയുടെ വിജയം. 2011ലും ഇവര്‍തന്നെയാണ് ഏറ്റുമുട്ടിയത്. റോഷിയുടെ ഭൂരിപക്ഷം 15806 ആയി കുറഞ്ഞെന്നുമാത്രം. മണ്ഡലത്തിലെ എട്ടു പഞ്ചായത്തില്‍ ആറും കട്ടപ്പന നഗരസഭയും യുഡിഎഫ് ഭരണത്തിലാണ്. അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, കുടയത്തൂര്‍, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകള്‍ യുഡിഎഫും കാഞ്ചിയാര്‍, മരിയാപുരം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ഭരിക്കുന്നു.
ഇടുക്കി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ മണ്ഡലത്തിലെ മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ രണ്ടിലും ഹൈറേഞ്ച് സംരക്ഷണ സമിതി വിജയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുളള വോട്ടുകളാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ മറ്റൊരു പ്രതീക്ഷ. 2011ല്‍ സിപിഎമ്മിലെ സിവി വര്‍ഗീസിന് ലഭിച്ചത് 49928 വോട്ടായിരുന്നു. ഇത് ഉറച്ച ഇടതുപക്ഷ വോട്ടുകളാണെന്നാണ് എല്‍ഡിഎഫ് വിശ്വാസം. അതോടൊപ്പം ഹൈറേഞ്ച് സംരക്ഷണ സമിതി വഴിയുളള വോട്ടുകളും കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നത്.
പക്ഷെ സമിതി അണികള്‍ സജീവമാകാത്തത് എല്‍ഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നു. മാത്രമല്ല മലനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ബിജു മാധവന് എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെ പരമ്പരാഗത ഈഴവ വോട്ടുകളില്‍ ഒരു വിഭാഗം അവിടേക്ക് ഒഴുകിയേക്കാം. അങ്ങനെ വന്നാല്‍ അതും ക്ഷീണമാകുക എല്‍ഡിഎഫിന് തന്നെയാണ്.
ഇടുക്കിക്കാരനായ ഒരാളെ മല്‍സരിപ്പിക്കണം എന്ന ധാരണ അട്ടിമറിച്ചെന്നാരോപിച്ചാണ് സമിതി വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പിസി സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര് സമിതി വിട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥി ഇടുക്കിക്കാരനാണെന്ന മണ്ണിന്റെ മക്കള്‍ വാദവും അവര്‍ ഉയര്‍ത്തുന്നു.
റോഷി അഗസ്റ്റിനുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കണമെന്ന് ഇടുക്കി, കോതമംഗലം രൂപതാ മേലധികാരികള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. മൂവാറ്റുപുഴയില്‍ മല്‍സരിച്ചാല്‍ പിന്തുണ ഉറപ്പാക്കാമെന്നും അവര്‍ അറിയിച്ചിരുന്നത്രെ. എന്നാല്‍ സിപിഐയുടെ കടുംപിടുത്തം മൂലം ഫ്രാന്‍സിസ് ജോര്‍ജ്ജ് മൂവാറ്റുപുഴ ഒഴിവാക്കി ഇടുക്കിയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ ഒരുങ്ങുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications