കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി; എല്‍ഡിഎഫിന് പരോക്ഷ പിന്തുണ

  • By Desk
Google Oneindia Malayalam News

ഇടുക്കി:നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പമെന്ന സൂചന നല്‍കി ഹൈറേഞ്ച് സംരക്ഷണ സമിതി. മലയോര ജനതയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഇഎസ്എ, പട്ടയ വിഷയങ്ങളിലെ വഞ്ചന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സംരക്ഷണസമിതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ലോകസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇതേ നിലപാടാണ് സംരക്ഷണ സമിതി കൈക്കൊണ്ടിരുന്നത്. ഇതില്‍ മാറ്റമില്ലാത്തത് ഇടുക്കി, ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും.

LDF

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന്‍ ജോയ്‌സ് ജോര്‍ജിന് ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ 24227 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് മുരിക്കശ്ശേരി ഡിവിഷനില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി നോബിള്‍ ജോസഫ് ഇടതു പിന്തുണയോടെ വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ഫ്രാന്‍സിസ് ജോര്‍ജും നാലാം വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്ന സിറ്റിംഗ് എംഎല്‍എ റോഷി അഗസ്റ്റിനും (കേരള കോണ്‍ഗ്രസ് എം) തമ്മിലുളള പോരാട്ടം ഇതോടെ കടുകട്ടിയാകും.

ബിഡിജെഎസിന്റേതടക്കം മൂന്നു ഈഴവ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സമിതി നിലപാട് ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണി.

കുടിയേറ്റ ജനതയുടെ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം ഉയര്‍ത്തി നിരവധി സമരങ്ങളും ചര്‍ച്ചകളും നടത്തിയെങ്കിലും ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നഗ്‌നമായ വാഗ്ദാന ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സമിതി പ്രസ്താവനയില്‍ തുറന്നു പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും പട്ടയം എന്ന പ്രഖ്യാപനവുമായി വന്ന സര്‍ക്കാര്‍ ഈ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥത കാണിച്ചില്ല.

തുടരെ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ജനവാസകേന്ദ്രങ്ങള്‍, ക്യഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഇഎസ്എയില്‍ നിന്ന് ഒഴിവാക്കുന്നതിന് യുപിഎ സര്‍ക്കാര്‍ തയാറായില്ല. അതിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വ്യക്തമായ ഭൂപടവും രേഖകളും നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി.

മലയോര മേഖലയെ മുഴുവന്‍ ഇഎസ്എയില്‍ കുരുക്കിയിടുന്നതിന് ഗൂഢനീക്കം നടത്തിയ, ഇവിടുത്തെ പട്ടയപ്രശ്‌നം തീര്‍ക്കുന്നതിന് ആത്മാര്‍ത്ഥ നടപടി എടുക്കാതിരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരം ഉണ്ടാകും. യുഡിഎഫ് മുന്നണിയിലെ ഒരു രാഷ്ട്രീയ കക്ഷിയും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയില്ല എന്നത് തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്ന് കട്ടപ്പന ലയണ്‍സ് ക്ലബ്ബ് ഹാളില്‍ കൂടിയ സമിതിയുടെ ജനറല്‍ ബോഡി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനറല്‍ കണ്‍വീനര്‍ ഫാ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ ആര്‍ മണിക്കുട്ടന്‍, സികെ മോഹനന്‍, മൗലവി മുഹമ്മദ് റഫീക്ക് അല്‍ കൗസരി, കെകെ ദേവസ്യ, സെക്രട്ടറി ജോസ് കുഴിപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

English summary
Assembly Election 2016: High Range Samrakshana Samithi will support LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X