വോട്ടു ചെയ്യാന്‍ പഠിക്കാം... ആരും ഇങ്ങോട്ടു വരണ്ട! അങ്ങോട്ടു വരാം!!!
കോട്ടയം: തിരഞ്ഞെടുപ്പു കാലത്തെ പ്രധാന പഠനം സ്‌കൂള്‍,കോളേജ് പഠനമൊന്നുമല്ല, വോട്ടെടുപ്പുമായി ബന്ധപ്പെട്ടതു മാത്രമാണ്. ഇതിനോടകം നിരവധി ബോധവത്കരണ കാമ്പയിനുകള്‍, പഠനപരിപാടികള്‍ എന്നിവ അധികൃതര്‍ നടത്തിക്കഴിഞ്ഞു.
ഇപ്പോള്‍ എല്ലാവരെയും വോട്ടു ചെയ്യാന്‍ പഠിപ്പിക്കുകയാണ്. വോട്ടു ചെയ്യാന്‍ പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൊന്നും പോകേണ്ട. പഠിതാവിന്റെ അരികിലേക്ക് സ്‌കൂള്‍ നേരിട്ടെത്തും. ഫീസും നല്‍കണ്ട. ഫ്രീയായി മാജിക്കും കാണാം. പോരെ പൂരം.

വോട്ടു ചെയ്യാന്‍ പരിശീലിപ്പിക്കുന്ന വോട്ടു സന്ദേശയാത്ര കോട്ടയം ജില്ലയിലാകെ പര്യടനത്തിലാണ്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പിന്റെ വാഹനത്തിലാണ് പഠനമുറി ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീന്‍, മുന്‍കാല തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, തിരഞ്ഞെടുപ്പ് ബോധവത്കരണ ചിത്രങ്ങള്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയുടെ വീഡിയോ പ്രദര്‍ശനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ഓരോ നിയോജക മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട് സ്ഥലങ്ങളിലൂടെയാണ് വണ്ടിയുടെ യാത്ര. വോട്ട് ചെയ്യാന്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവരെ വണ്ടിയിലുള്ള ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ പഠിപ്പിക്കും. മാജിക് ഷോയുടെ വീഡിയോ കാണാനും അവസരം നല്‍കും. ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലത്തിലും വോട്ട് സന്ദേശയാത്ര നടത്താനാണ് അധികൃതരുടെ പരിപാടി. വോട്ട് സന്ദേശ യാത്രാവണ്ടിയുടെ ഫ്ലാഗ് ഓഫ് കര്‍മം ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍വഹിച്ചു.
തിരഞ്ഞെടുപ്പ് ദിവസം പരിഭ്രമമില്ലാതെ വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് വോട്ട് സന്ദേശ യാത്രയുടെ ലക്ഷ്യം. അതു കൊണ്ട് പരിഭ്രമിക്കാതെ എല്ലാവര്‍ക്കും കടന്നു വരാം, വോട്ട് ചെയ്യാന്‍ പഠിക്കാം. ആരും ഒരിടത്തേക്കും പോകേണ്ട, അവിടെത്തന്നെ നിന്നാമതി, ഇതാ ക്ലാസ്‌റൂം അങ്ങോട്ടു ഉരുണ്ടു വരികയായി......












Click it and Unblock the Notifications