Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനായിരം രൂപ മുടക്കൂ 'പബ്ലിളിസിറ്റി' നേടൂ... ഇതാണ് 'ഐഡിയ'

കോട്ടയം: പ്രശസ്തി ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ഓരോ കാലത്തും പ്രശസ്തിയുണ്ടാക്കാന്‍ അതിന്റേതായ വഴികള്‍ കാണും. അങ്ങനെ സാഹചര്യം മുതലാക്കുന്ന ചിലര്‍ ഈ തിരഞ്ഞെടുപ്പുകാലത്തും രംഗത്തുണ്ടെന്നാണ് കേള്‍വി. വെറും പതിനായിരം രൂപ മുടക്കിയാല്‍ കാര്യം നടക്കും!!!

തിരഞ്ഞെടുപ്പ് ആയാല്‍ താരങ്ങള്‍ സ്ഥാനാര്‍ഥികള്‍ തന്നെ. അവര്‍ക്ക് പിന്നാലെ കൂടിയാല്‍ അല്പസ്വല്‍പം പബ്ലിസിറ്റിയൊക്കെ ലഭിക്കും. സ്ഥാനാര്‍ഥിയാകാന്‍ കെട്ടിവെയ്ക്കാനുള്ള പതിനായിരം രൂപകൂടി സംഭാവന ചെയ്ത്, പടവും വാര്‍ത്തയും മാധ്യമങ്ങളിലൂടെ വന്നാലോ പബ്ലിസിറ്റി പിന്നെയും കൂടും.

Election

പത്രികാ സമര്‍പ്പണ സമയമായതോടെ 10,000 രൂപയും കൈയില്‍ പിടിച്ച് നടപ്പാണ് ചിലര്‍(എല്ലാവരേയും ഉദ്ദേശിച്ചല്ലകേട്ടോ ഇത് പറയുന്നത്). ' കെട്ടിവെയ്ക്കാന്‍ പണ'മില്ലാത്ത പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളാണ് ഇവരുടെ ലക്ഷ്യം. രൂപ കൈമാറുക പടം എടുക്കുക, നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക, പത്രത്തിലും മറ്റും കൊടുക്കുക, പറ്റുമെങ്കില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും പെട്ടന്ന് വിവരം അറിയിക്കുക-കഴിഞ്ഞു ആഗ്രഹങ്ങള്‍.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലക്ഷങ്ങള്‍ വാരിയെറിയുമ്പോള്‍ കെട്ടിവെയ്ക്കാനുള്ള തുക പ്രധാന പാര്‍ട്ടികള്‍ക്കൊന്നും വലിയ പ്രശ്‌നമല്ലെന്ന് അറിയാമായിരുന്നിട്ടും പണവുമായി പിന്നാലെ നടക്കുന്നത് പേര് കിട്ടാനല്ലെങ്കില്‍ പിന്നെന്തിനാണ്. ചിലര്‍ വിഷുക്കൈനീട്ടമായി ജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുകയായിരുന്നു. ചിലര്‍ക്ക് സംഘടകളും മറ്റുചിലര്‍ക്ക് തൊഴിലാളികളും പണം സമാഹരിച്ചു നല്‍കി. ഒരു കൂട്ടര്‍ സ്വന്തം കീശയില്‍ നിന്ന് തന്നെ കാശ് മുടക്കി.

ഏതായാലും കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ പബ്ലിസിറ്റി, അതുതന്നെയാകണം കെട്ടിവയ്പു തുകയുമായി നടക്കുന്നതിനു പിന്നിലെ രഹസ്യം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+