കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് കെസി അബു... ഇനി പുതിയ വിവാദം?
കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കോരത്തുകുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി തങ്ങള്‍ വോട്ടുമറിച്ചു നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് കെസി അബു. ബിജെപി ജയിക്കാതിരിക്കാനായിരുന്നു ഇതെന്നും എക്കാലത്തും വര്‍ഗീയകക്ഷികളെ എതിര്‍ത്ത ചരിത്രം കോണ്‍ഗ്രസിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് കെസി അബുവിന്റെ വെളിപ്പെടുത്തല്‍.
സിപിഎമ്മില്‍നിന്ന് മുന്മേയര് തോട്ടത്തില്‍ രവീന്ദ്രനാണ് വാര്‍ഡില്‍ മത്സരിച്ചത്. എം ജഗന്നാഥായിരുന്നു ബിജെപി സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് ജെഡിയുവിലെ ടി ജയാനന്ദന് ജനവിധി തേടി. ഒടുവില്‍ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രണ്ടാം സ്ഥാനത്ത്. തോട്ടത്തില്‍ രവീന്ദ്രന് 921 വോട്ടു നേടിയപ്പോള്‍ ജഗന്നാഥന് 887 വോട്ടുകള്‍ നേടി. ജെഡിയു സ്ഥാനാര്‍ഥി ജയാനന്ദന് നേടാനായത് കേവലം 316 വോട്ടുകള്‍ മാത്രമായിരുന്നു.

യുഡിഎഫ് വോട്ടുകള്‍ മറിഞ്ഞതായി അന്നേ ആരോപണമുണ്ടായിരുന്നു. എന്നാല്‍, അത് ബിജെപിക്ക് അനുകൂലമായാണ് മറിഞ്ഞതെന്നായിരുന്നു ആരോപണം. ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് പറയുന്നു, ബിജെപി ജയിക്കാതിരിക്കാന്‍ തങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുമറിക്കുകയായിരുന്നെന്ന്..!!
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുമായി എല്‍ഡിഎഫ് സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 9,000 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന് ലഭിച്ചു. ഈ വോട്ടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ നല്കി. അങ്ങനെ ബിജെപി സ്ഥാനാര്‍ഥിക്ക് 19,000 വോട്ടുകള്‍ ലഭിച്ചു. ഈ വോട്ടുകളിലാണ് ഇപ്പോഴും പ്രദീപ് കുമാറിന്റെ പ്രതീക്ഷയെന്നും കെസി അബു ആരോപിച്ചു.
വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ തനിക്ക് പരസ്യശാസന ലഭിച്ചതിനെക്കുറിച്ച് അബുവിന്റെ പ്രതികരണം ഇങ്ങനെ: തന്നെപ്പറ്റി ആരെന്തു പറഞ്ഞാലും ഇക്കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. തനിക്ക് മൂന്ന് മക്കളാണ്. മൂത്തവള്‍ സബിത, ഇളയവള്‍ ശോഭിത, ഏറ്റവും ഇളയവന് സന്ദീപ്. തന്റെ ഹോട്ടലിന്റെ പേര് അയോധ്യ. ഇത്രകണ്ട് മതേതരനായ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചാല്‍ ആര് വിശ്വസിക്കും..!!.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് കോഴിക്കോട്ടെത്തുമെന്ന് കെസി അബു പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നിന് വടകര പുറമേരി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രസംഗിക്കും. നാദാപുരം മേഖലയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് കമ്മിഷന് കേന്ദ്രസേനയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications