കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് കെസി അബു... ഇനി പുതിയ വിവാദം?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ചക്കോരത്തുകുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി തങ്ങള്‍ വോട്ടുമറിച്ചു നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് കെസി അബു. ബിജെപി ജയിക്കാതിരിക്കാനായിരുന്നു ഇതെന്നും എക്കാലത്തും വര്‍ഗീയകക്ഷികളെ എതിര്‍ത്ത ചരിത്രം കോണ്‍ഗ്രസിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് കെസി അബുവിന്റെ വെളിപ്പെടുത്തല്‍.

സിപിഎമ്മില്‍നിന്ന് മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് വാര്‍ഡില്‍ മത്സരിച്ചത്. എം ജഗന്നാഥായിരുന്നു ബിജെപി സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് ജെഡിയുവിലെ ടി ജയാനന്ദന്‍ ജനവിധി തേടി. ഒടുവില്‍ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രണ്ടാം സ്ഥാനത്ത്. തോട്ടത്തില്‍ രവീന്ദ്രന്‍ 921 വോട്ടു നേടിയപ്പോള്‍ ജഗന്നാഥന്‍ 887 വോട്ടുകള്‍ നേടി. ജെഡിയു സ്ഥാനാര്‍ഥി ജയാനന്ദന് നേടാനായത് കേവലം 316 വോട്ടുകള്‍ മാത്രമായിരുന്നു.

KC Abu

യുഡിഎഫ് വോട്ടുകള്‍ മറിഞ്ഞതായി അന്നേ ആരോപണമുണ്ടായിരുന്നു. എന്നാല്‍, അത് ബിജെപിക്ക് അനുകൂലമായാണ് മറിഞ്ഞതെന്നായിരുന്നു ആരോപണം. ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് പറയുന്നു, ബിജെപി ജയിക്കാതിരിക്കാന്‍ തങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുമറിക്കുകയായിരുന്നെന്ന്..!!

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുമായി എല്‍ഡിഎഫ് സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 9,000 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന് ലഭിച്ചു. ഈ വോട്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ നല്‍കി. അങ്ങനെ ബിജെപി സ്ഥാനാര്‍ഥിക്ക് 19,000 വോട്ടുകള്‍ ലഭിച്ചു. ഈ വോട്ടുകളിലാണ് ഇപ്പോഴും പ്രദീപ് കുമാറിന്റെ പ്രതീക്ഷയെന്നും കെസി അബു ആരോപിച്ചു.

വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ തനിക്ക് പരസ്യശാസന ലഭിച്ചതിനെക്കുറിച്ച് അബുവിന്റെ പ്രതികരണം ഇങ്ങനെ: തന്നെപ്പറ്റി ആരെന്തു പറഞ്ഞാലും ഇക്കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. തനിക്ക് മൂന്ന് മക്കളാണ്. മൂത്തവള്‍ സബിത, ഇളയവള്‍ ശോഭിത, ഏറ്റവും ഇളയവന്‍ സന്ദീപ്. തന്റെ ഹോട്ടലിന്റെ പേര് അയോധ്യ. ഇത്രകണ്ട് മതേതരനായ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചാല്‍ ആര് വിശ്വസിക്കും..!!.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് കോഴിക്കോട്ടെത്തുമെന്ന് കെസി അബു പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നിന് വടകര പുറമേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസംഗിക്കും. നാദാപുരം മേഖലയില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് കമ്മിഷന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Assembly Election 2016: Kozhikod DCC President KC Abu says, in Local Body election they gave vote to LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X