Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിസ്ഥാനം: വിഎസ് പറഞ്ഞത് അങ്ങനെയോ? അതോ വായില്‍ തിരുകിയതോ? കേട്ടുനോക്കൂ

തിരുവനന്തപുരം: ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വന്ന അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകിവയ്ക്കുകയായിരുന്നുവെന്നാണ് വിഎസ് അച്യുതാനന്ദന്റെ ആരോപണം. എന്നാല്‍ തങ്ങളുടെ വാര്‍ത്തയില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം.

ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്ത് വിട്ടു. താന്‍ മുഖ്യമന്ത്രിയാകണം എന്ന് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടോ? അതോ ആ ഉത്തരം ലേഖകന്‍ വിഎസിന്റെ വായില്‍ തിരുകി വയ്ക്കുക തന്നെ ആയിരുന്നോ? ഇതാ നോക്കൂ.

വിഎസ് എവിടേയെങ്കിലും അത്തരത്തില്‍ പറഞ്ഞതായി ശബ്ദരേഖ കേട്ടാല്‍ തോന്നുകയില്ല. പിന്നെ എന്താണ് സംഭവിച്ചത്

ഭൂരിപക്ഷം കിട്ടിയാല്‍ എന്തായിരിക്കും റോള്‍

ഭൂരിപക്ഷം കിട്ടിയാല്‍ എന്തായിരിക്കും റോള്‍

ഭൂരിപക്ഷം കിട്ടിയാല്‍ അങ്ങയുടെ റോള്‍ എന്തായിരിക്കും എന്ന് ലേഖകന്‍ ആദ്യം ചോദിയ്ക്കുന്നു. അത് അന്നത്തെ പാര്‍ട്ടി കമ്മിറ്റി തീരുമാനിയ്ക്കും എന്നാണ് വിഎസിന്റെ മറുപടി.

കേന്ദ്ര നേതൃത്വമാണോ തീരുമാനിയ്ക്കുക എന്ന് ചോദ്യം

കേന്ദ്ര നേതൃത്വമാണോ തീരുമാനിയ്ക്കുക എന്ന് ചോദ്യം

കേന്ദ്ര നേതൃത്വമാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നായിരുന്നു ലേഖകന്റെ അടുത്ത ചോദ്യം. അതേയെന്ന് വിഎസിന്റെ ഉത്തരം.

പ്രസിദ്ധീകരിച്ചതോ?

പ്രസിദ്ധീകരിച്ചതോ?

പാര്‍ട്ടി നേതൃത്വം എന്നതുകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്നാണ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. എന്നാല്‍ 'കേന്ദ്ര നേതൃത്വമാണോ തീരുമാനമെടുക്കുക' എന്ന് ലേഖകന്‍ ചോദിച്ചപ്പോള്‍ വിഎസ് അതിന് 'അതേ' എന്ന് മറുപടി നല്‍കുകയായിരുന്നു.

ലേഖകന്‍ പറഞ്ഞത്

ലേഖകന്‍ പറഞ്ഞത്

താന്‍ ഈ ദിവസം രാവിലെ വിഎസിന്റെ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ ജനങ്ങള്‍ പറയുന്നത് വിഎസ് ആണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്നാണ്- ലേഖകന്റെ വാക്കുകള്‍. തുടക്കത്തില്‍ ചോദിച്ച ചോദ്യം ആവര്‍ത്തിയ്ക്കുന്ന രീതിയിലാണിത്.

വിഎസിന്റെ മറുപടി

വിഎസിന്റെ മറുപടി

അത്തരത്തിലുള്ള ആവശ്യം ജനങ്ങളും ചിന്തിയ്ക്കുന്ന ബുദ്ധിജീവികളും എല്ലാം ഡെവലപ്പ് ചെയ്തുകൊണ്ടിരിയ്ക്കുന്നുണ്ട് എന്നത് ശരിയാണ്. ഞങ്ങളുടെ പാര്‍ട്ടിയും മുന്നണിയും ആണ് അത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

അത് പ്രതീക്ഷിയ്ക്കണ്ട

അത് പ്രതീക്ഷിയ്ക്കണ്ട

വിഎസ് അച്യുതാന്ദന്റേതായിട്ടുള്ള ഒരു അഭിപ്രായം നിങ്ങള്‍ പ്രതീക്ഷിയ്‌ക്കേണ്ടെന്നും വിഎസ് പറഞ്ഞുവയ്ക്കുന്നു.

ഇനി പറയൂ... എന്താണ് സത്യം?

ഇനി പറയൂ... എന്താണ് സത്യം?

ഇത്രയും വായിച്ചെടുക്കുമ്പോള്‍ സത്യമെന്താണെന്നാണ് തോന്നുന്നത്? വിഎസ് നേരിട്ട് പറഞ്ഞതാണോ ആ വാക്കുകള്‍? അതോ വിഎസിന്റെ വായില്‍ ലേഖകന്‍ തിരുകി വച്ചതോ?

ഇനി കേട്ട് നോക്കൂ...


ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ട ഓഡിയോ ഇതാണ്. ഇതില്‍ അഞ്ച് മിനിട്ട് 48 സെക്കന്റ് മുതലുള്ള ഭാഗം ശ്രദ്ധിച്ച് കേള്‍ക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+