ഇന്ത്യാവിഷന് പ്രശ്നം വീണ്ടും കത്തുന്നു... മുനീറിനെതിരെ ജീവനക്കാരന് സ്ഥാനാര്‍ത്ഥി
കോഴിക്കോട്: ഒരു മുന്നറിയിപ്പും കൂടാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യവിഷന് വാര്‍ത്താ ചാനല്‍ പ്രതിസന്ധി തിരഞ്ഞെടുപ്പ് വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ചാനല്‍ ചെയര്മാന് ആയിരുന്ന മന്ത്രി എംകെ മുനീറിനെിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ചാനലിലെ ജീവനക്കാരന് സ്ഥാനാര്‍ത്ഥിയാകും.
ഇന്ത്യാവിഷനില്‍ ഡ്രൈവര്‍ ആയിരുന്ന എകെ സാജന് ആണ് കോഴിക്കോട് സൗത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നത്. ഈ പോരാട്ടത്തില്‍ സാജന് ഒറ്റയ്ക്കല്ല, ഇന്ത്യാവിഷന് പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ മാധ്യമ പ്രവര്‍ത്തകരും മറ്റ് ജീവനക്കാരും എല്ലാം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമിയിലെ മാധ്യമപ്രവര്ത്തകന് ജോലിരാജിവച്ച് മത്സരിച്ചിരുന്നു. സമാനമായ രീതിയിലാണ് എകെ സാജന്റെ പോരാട്ടത്തേയും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

ഇന്ത്യാവിഷന്
കേരളത്തിലെ ആദ്യത്തെ മുഴുവന്‍സമയ വാര്‍ത്താചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്. എന്നാല്‍ 2015 മാര്‍ച്ച് 31 മുതല്‍ ചാനല്‍ സംപ്രേഷണം നിലച്ചിരിയ്ക്കുകയാണ്.

സാജന്റെ പ്രതിഷേധം
ഇന്ത്യാവിഷന് തുടങ്ങിയ കാലം മുതലേ സ്ഥാപനത്തിലെ ഡ്രൈവര്‍ ആയിരുന്ന എകെ സാജന് ആണ് ചാനലിന്റെ മുന്‍ ചെയര്മാന് ആയ എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത്.

ശമ്പളമില്ലാതെ
ചാനല്‍ സംപ്രേഷണം അവസാനിക്കുന്ന സമയത്ത് തന്നെ ജീവനക്കാര്‍ക്ക് ഏറെ മാസങ്ങളിലെ ശമ്പള കുടിശ്ശിക ലഭിയ്ക്കാനുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നല്‍കിയിരുന്നില്ല.

അടച്ചുപൂട്ടിയിട്ടില്ല
ചാനല്‍ ഇപ്പോഴും ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ല. പക്ഷേ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഒരു തീരുമാനവും എടുക്കുന്നും ഇല്ല. ഇക്കാര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ എംകെ മുനീറും കുറ്റകരമായ നിശബ്ദതയാണ് പുലര്‍ത്തിയിരുന്നത്.

പ്രതിഷേധം തന്നെ
മുനീറിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധ പ്രകടം തന്നെയാണ് ഈ മത്സരം. ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റ്- നോണ്‍ ജേര്‍ണലിസ്റ്റ് ജീവനക്കാര്‍ സാജന് പിന്തുണയുമായി രംഗത്തുണ്ട്.

13 വര്‍ഷം
പതിമൂന്ന് വര്‍ഷമായി ഇന്ത്യാവിഷനില്‍ ജോലി നോക്കുന്ന ആളാണ് സാജന്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് മാത്രമാണ് ഇദ്ദേഹത്തിന് സ്ഥാപനം സ്ഥിരനിയമനം നല്‍കിയത്.

ഇന്ത്യാവിഷന്റെ പേരില്‍ ആക്രമണവും
ഇന്ത്യാവിഷന്റെ പേരില്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട് എകെ സാജന്. പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്ത സമയത്തായിരുന്നു അത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications