കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ പ്രശ്‌നം വീണ്ടും കത്തുന്നു... മുനീറിനെതിരെ ജീവനക്കാരന്‍ സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കോഴിക്കോട്: ഒരു മുന്നറിയിപ്പും കൂടാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യവിഷന്‍ വാര്‍ത്താ ചാനല്‍ പ്രതിസന്ധി തിരഞ്ഞെടുപ്പ് വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ചാനല്‍ ചെയര്‍മാന്‍ ആയിരുന്ന മന്ത്രി എംകെ മുനീറിനെിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ചാനലിലെ ജീവനക്കാരന്‍ സ്ഥാനാര്‍ത്ഥിയാകും.

ഇന്ത്യാവിഷനില്‍ ഡ്രൈവര്‍ ആയിരുന്ന എകെ സാജന്‍ ആണ് കോഴിക്കോട് സൗത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നത്. ഈ പോരാട്ടത്തില്‍ സാജന്‍ ഒറ്റയ്ക്കല്ല, ഇന്ത്യാവിഷന്‍ പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ മാധ്യമ പ്രവര്‍ത്തകരും മറ്റ് ജീവനക്കാരും എല്ലാം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ ജോലിരാജിവച്ച് മത്സരിച്ചിരുന്നു. സമാനമായ രീതിയിലാണ് എകെ സാജന്റെ പോരാട്ടത്തേയും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

ഇന്ത്യാവിഷന്‍

ഇന്ത്യാവിഷന്‍

കേരളത്തിലെ ആദ്യത്തെ മുഴുവന്‍സമയ വാര്‍ത്താചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്‍. എന്നാല്‍ 2015 മാര്‍ച്ച് 31 മുതല്‍ ചാനല്‍ സംപ്രേഷണം നിലച്ചിരിയ്ക്കുകയാണ്.

സാജന്റെ പ്രതിഷേധം

സാജന്റെ പ്രതിഷേധം

ഇന്ത്യാവിഷന്‍ തുടങ്ങിയ കാലം മുതലേ സ്ഥാപനത്തിലെ ഡ്രൈവര്‍ ആയിരുന്ന എകെ സാജന്‍ ആണ് ചാനലിന്റെ മുന്‍ ചെയര്‍മാന്‍ ആയ എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത്.

ശമ്പളമില്ലാതെ

ശമ്പളമില്ലാതെ

ചാനല്‍ സംപ്രേഷണം അവസാനിക്കുന്ന സമയത്ത് തന്നെ ജീവനക്കാര്‍ക്ക് ഏറെ മാസങ്ങളിലെ ശമ്പള കുടിശ്ശിക ലഭിയ്ക്കാനുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നല്‍കിയിരുന്നില്ല.

അടച്ചുപൂട്ടിയിട്ടില്ല

അടച്ചുപൂട്ടിയിട്ടില്ല

ചാനല്‍ ഇപ്പോഴും ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ല. പക്ഷേ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഒരു തീരുമാനവും എടുക്കുന്നും ഇല്ല. ഇക്കാര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കൂടിയായ എംകെ മുനീറും കുറ്റകരമായ നിശബ്ദതയാണ് പുലര്‍ത്തിയിരുന്നത്.

പ്രതിഷേധം തന്നെ

പ്രതിഷേധം തന്നെ

മുനീറിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധ പ്രകടം തന്നെയാണ് ഈ മത്സരം. ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റ്- നോണ്‍ ജേര്‍ണലിസ്റ്റ് ജീവനക്കാര്‍ സാജന് പിന്തുണയുമായി രംഗത്തുണ്ട്.

13 വര്‍ഷം

13 വര്‍ഷം

പതിമൂന്ന് വര്‍ഷമായി ഇന്ത്യാവിഷനില്‍ ജോലി നോക്കുന്ന ആളാണ് സാജന്‍. എന്നാല്‍ ആറ് വര്‍ഷം മുമ്പ് മാത്രമാണ് ഇദ്ദേഹത്തിന് സ്ഥാപനം സ്ഥിരനിയമനം നല്‍കിയത്.

ഇന്ത്യാവിഷന്റെ പേരില്‍ ആക്രമണവും

ഇന്ത്യാവിഷന്റെ പേരില്‍ ആക്രമണവും

ഇന്ത്യാവിഷന്റെ പേരില്‍ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട് എകെ സാജന്. പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്ത സമയത്തായിരുന്നു അത്.

English summary
Assembly Election 2016: Indiavision employee contesting against MK Muneer at Kozhikode South
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X