ഐഎന്‍എല്‍ സ്ഥാനാര്‍ഥികളായി... 'പ്രൊഫസറും ഡോക്റ്ററും വക്കീലും'
കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പില്‍ അവശേഷിക്കുന്ന രണ്ടു സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെക്കൂടി ഐഎന്‍എല്‍ പ്രഖ്യാപിച്ചു. വള്ളിക്കുന്ന് മണ്ഡലത്തില്‍ അഡ്വ ഒകെ തങ്ങള്‍ മത്സരിക്കും. കാസര്‍ഗോഡ് ഡോ എഎ അമീനും. മൂന്നു സീറ്റാണ് ഇടതുമുന്നണി ഐഎന്‍എല്ലിന് നല്‍കിയിരുന്നത്. ഇതില്‍ കോഴിക്കോട് സൗത്തില്‍ പ്രൊഫ എ.പി അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വള്ളിക്കുന്നില്‍ മത്സരിക്കുന്ന ഒകെ തങ്ങള്‍ എന്ന ഓലശേരി സയ്യിദ് ഇബ്രാഹീം കുഞ്ഞിക്കോയ തങ്ങള്‍ ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഡോ എഎ അമീന്‍ ഐഎന്‍എല്‍ മുന്‍ അഖിലേന്ത്യാ ട്രഷററും ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്.

ഉറം നിര്‍വഹിക്കാന്‍ പോകുന്ന സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പിലിനു പകരം ബി ഹംസഹാജിക്ക് സംസ്ഥാന പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി.
നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ എപി അബ്ദുല്‍ വഹാബ് സ്ഥാനാര്‍ഥി ആയതിനാല്‍ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കിലക ചുമതല അഹമ്മദ് ദേവര്‍കോവിലിനു നല്‍കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.












Click it and Unblock the Notifications