കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എല്ലും എല്‍ഡിഎഫും വഴിപിരിയുന്നു...? ഉദുമ ജയിക്കാന്‍ ഇനി സിപിഎം വിയര്‍ക്കും

  • By പ്രദീപ്‌
Google Oneindia Malayalam News

കാസര്‍കോട്: രണ്ട് പതിറ്റാണ്ടിലേറെയായി ഇടതുമുന്നണിയുടെ സഹയാത്രികരായിരുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗും (ഐഎന്‍എല്‍) എല്‍ഡിഎഫും തമ്മിലുളള ബന്ധം ഉലയുന്നു. മുന്നണിയില്‍ പ്രവേശനം നല്‍കാമെന്ന് എല്‍ഡിഎഫ് നല്‍കിപ്പോന്നിരുന്ന ഉറപ്പ് ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. 22 വര്‍ഷമായി ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടാതെ പുറത്ത് നിന്ന് പ്രവര്‍ത്തിക്കുകയാണ് ഐഎന്‍എല്‍. ഈ തിരഞ്ഞെടുപ്പിലും അതിന് വഴിയൊരുങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. ഐഎന്‍എല്‍ അണികള്‍ക്കും നേതൃത്വത്തിനും ഇതില്‍ കടുത്ത അമര്‍ഷമാണുളളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ജയസാധ്യത തീരെയില്ലാത്ത സീറ്റുകളാണ് ഇടതുമുന്നണി നല്‍കിക്കൊണ്ടിരിക്കുന്നതെന്ന പരാതിയാണ് ഐഎന്‍എല്ലിനുളളത്. ഐഎന്‍എല്ലിനെ അപേക്ഷിച്ച് സംഘടനാശേഷി കുറഞ്ഞ എന്‍സിപിക്കും, പിടിഎ റഹിമിന്റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനും, ജയസാധ്യത ഉളള സീറ്റുകള്‍ നല്‍കുന്നതില്‍ ഇടതുമുന്നണി വിശാലമനസ്‌കരാണ്. എന്നാല്‍ സീറ്റ് വിഭജനകാര്യത്തില്‍ ഐഎന്‍എല്ലിനെ അവഗണിക്കുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്..

INL

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ്, കൂത്തുപറമ്പ്, വേങ്ങര എന്നീ മണ്ഡലങ്ങളിലായിരുന്നു ഐഎന്‍എല്‍ മത്സരിച്ചിരുന്നത്. ഇക്കുറി കൂത്തുപറമ്പ് സീറ്റിന് പകരം കോഴിക്കോട് സൗത്ത് നല്‍കാമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഇത് ഐഎന്‍എല്‍ അംഗീകരിച്ചിട്ടില്ല. കൂത്തുപറമ്പോ, മറ്റേതെങ്കിലും ജയസാധ്യതയുളള സീറ്റോ വേണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സംഘടനാശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഐഎന്‍എല്ലിന്റെ അവകാശവാദം. ഈ സാഹചര്യത്തില്‍ ജയസാധ്യത ഉളള സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ട് പോകുന്ന പ്രശ്‌നമില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം.

മാര്‍ച്ച് 18 നാണ് ഇടതുമുന്നണിയുടെ അടുത്ത സീറ്റ് ചര്‍ച്ച നടക്കുന്നത്. ഈ ചര്‍ച്ചയില്‍ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ മുന്നണി ബന്ധം വിഛേദിക്കുന്നതടക്കമുളള നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഐഎന്‍എല്‍ തീരുമാനം.

ഉദുമ ജയിക്കാന്‍ ഐഎന്‍എല്‍ തന്നെ വേണം

CPM

കാസര്‍കോഡ് ജില്ലയിലെ ഉദുമ ഐഎന്‍എല്ലിന് ശക്തമായ വേരോട്ടമുളള മണ്ഡലമാണ്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് ആണിത്. മുന്‍കാലങ്ങളിലും ഇവിടെ സിപിഎമ്മിന് ജയം എളുപ്പമാക്കിയതില്‍ നിര്‍ണായക പങ്ക് ഐഎന്‍എല്ലിനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കുറി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കണ്ണൂരിലെ കെ സുധാകരനാവാണ് സാധ്യത. നിലവിലെ എംഎല്‍എ ആയ കുഞ്ഞിരാമന്‍ തന്നെ ആയിരിയ്ക്കും സിപിഎം സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ ഐഎന്‍എല്‍ മുന്നണി വിട്ടാല്‍ അത് ഇടതുമുന്നണിയ്ക്ക് വലിയ തിരിച്ചടിയാകും എന്ന് തന്നെയാണ് വിലയിരുത്തല്‍.

ഇതിന് പുറമെ, വടക്കന്‍ കേരളത്തിലെ 15 സീറ്റുകളിലെങ്കിലും ഐഎന്‍എല്‍ നിര്‍ണായ ശക്തിയാണ്. കാസര്‍കോട്്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കണ്ണൂരിലെ അഴീക്കോട്, പേരാവൂര്‍, കൂത്തുപറമ്പ്, കോഴിക്കോട്ടെ വടകര, കൊയിലാണ്ടി, കുന്ദമംഗലം, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ഐഎന്‍എല്ലിന് സ്വാധീനം ഉണ്ട്. അയ്യായിരത്തിലധികം വോട്ടുകള്‍ തങ്ങള്‍ക്ക് മാത്രം ഈ മണ്ഡലങ്ങളില്‍ ഉറപ്പായും ഉണ്ടെന്നാണ് ഐഎന്‍എല്ലിന്റെ കണക്ക്. അതുകൊണ്ട് , ജയപരാജയം നിര്‍ണ്ണയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഐ.എന്‍.എല്‍ ഉറച്ച് വിശ്വസിക്കുന്നത്.

English summary
Kerala Assembly Election 2016: LDF and INL relation in crisis, INL may withdraw their support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X