ആന്റണി പറഞ്ഞത് തന്നെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു... അവിടങ്ങളില്‍ അങ്ങനെ തന്നെ!!!
കോഴിക്കോട്: കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി. ഇവിടെ ബിജെപിക്ക് എന്തെങ്കിലും നേടാന്‍ കഴിയുമെങ്കില്‍ അത് എല്‍ഡിഎഫിന്റെ വോട്ടുകളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംകെ മുനീറിന്റെ പ്രകടനപത്രിക പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

വാക്കില്‍ മാത്രമാണ് സിപിഎമ്മിന്റെ ബിജെപി വിരുദ്ധത. ഇക്കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതു പ്രവൃത്തിയിലാണ് ഉണ്ടാവേണ്ടത്. കാസര്‍കോഡും മഞ്ചേശ്വരത്തുമെല്ലാം എല്‍ഡിഎഫ് ബിജെപിയെ സഹായിക്കുകയാണ്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് മുന്നണിയെ സഹായിക്കുന്ന സിപിഎം കേരളത്തില്‍ ബിജെപിയെ സഹായിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
നാദാപുരം മേഖലയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനവും അപകടവും ആവര്‍ത്തിക്കുന്നത് ഗൗരവതരമാണ്. സംഭവത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെതിരെ ജനവികാരം ഉയരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയതോടെ എല്‍ഡിഎഫ് പരാജയ ഭീതിയിലാണ്. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടെന്ന് വരുത്താനാണ് ശ്രമം. കേസില്ലെന്ന് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഒട്ടേറെ കേസുകളില്‍ പ്രതിയായവരാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.












Click it and Unblock the Notifications