ഇപ്പോള്‍ വന്ന സുരേന്ദ്രന് പിള്ളയ്ക്ക് ജെഡിയുവിന്റെ സീറ്റ്; രണ്ട് സീറ്റില്‍ തര്‍ക്കം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തില്‍ സ്ഥാനാര്‍ഥികളായി. രണ്ടു സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുന്നു.
സീറ്റ് ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ നിന്ന് രാജിവച്ചെത്തിയ വി സുരേന്ദ്രന് പിള്ളയെ ജെഡിയു നിരാശപ്പെടുത്തിയില്ല. ഇത്തവണ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിള്ളയെ ആണ് ജെഡിയു തീരുമാനിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കേരള കോണ്‍ഗ്രസ് വിട്ട് സുരേന്ദ്രന് പിള്ള ജെഡിയുവില്‍ ചേര്‍ന്നത്.

സിറ്റിങ് എംഎല്‍എമാരായ എംവി ശ്രേയാംസ് കുമാര്‍ കല്പ്പറ്റിലും മന്ത്രി കെപി മോഹനന് കൂത്തുപറമ്പിലും മത്സരിക്കും. അമ്പലപ്പുഴയില്‍ ഷേയ്ക്ക് പി ഹാരിസ്, മട്ടന്നൂരില്‍ കെപി പ്രശാന്ത് എന്നിവരെയും മത്സരിപ്പിക്കാന്‍ തീരുമാനമായി. എലത്തൂര്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഇതുവരേയും തീരുമാനമാകാത്തത്.
കോഴിക്കോട്ട് എംപി വീരേന്ദ്രകുമാറിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ നേരത്തെത്തന്നെ പാര്‍ട്ടിയില്‍ ധാരണയായിരുന്നു. അമ്പലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും നേരത്തെ തീരുമാനിച്ചതാണ്. ബാക്കിയുള്ള മട്ടന്നൂര്‍, വടകര, എലത്തൂര്‍, നേമം സീറ്റുകളിലെ ചര്‍ച്ചയായിരുന്നു പ്രധാനമായും നടന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications