കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ വന്ന സുരേന്ദ്രന്‍ പിള്ളയ്ക്ക് ജെഡിയുവിന്‍റെ സീറ്റ്; രണ്ട് സീറ്റില്‍ തര്‍ക്കം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തില്‍ സ്ഥാനാര്‍ഥികളായി. രണ്ടു സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുന്നു.

സീറ്റ് ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ നിന്ന് രാജിവച്ചെത്തിയ വി സുരേന്ദ്രന്‍ പിള്ളയെ ജെഡിയു നിരാശപ്പെടുത്തിയില്ല. ഇത്തവണ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിള്ളയെ ആണ് ജെഡിയു തീരുമാനിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുന്പ് മാത്രമാണ് കേരള കോണ്‍ഗ്രസ് വിട്ട് സുരേന്ദ്രന്‍ പിള്ള ജെഡിയുവില്‍ ചേര്‍ന്നത്.

Veerendra kumar

സിറ്റിങ് എംഎല്‍എമാരായ എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റിലും മന്ത്രി കെപി മോഹനന്‍ കൂത്തുപറമ്പിലും മത്സരിക്കും. അമ്പലപ്പുഴയില്‍ ഷേയ്ക്ക് പി ഹാരിസ്, മട്ടന്നൂരില്‍ കെപി പ്രശാന്ത് എന്നിവരെയും മത്സരിപ്പിക്കാന്‍ തീരുമാനമായി. എലത്തൂര്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഇതുവരേയും തീരുമാനമാകാത്തത്.

കോഴിക്കോട്ട് എംപി വീരേന്ദ്രകുമാറിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ നേരത്തെത്തന്നെ പാര്‍ട്ടിയില്‍ ധാരണയായിരുന്നു. അമ്പലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിന്റെ സ്ഥാനാര്‍ഥിത്വവും നേരത്തെ തീരുമാനിച്ചതാണ്. ബാക്കിയുള്ള മട്ടന്നൂര്‍, വടകര, എലത്തൂര്‍, നേമം സീറ്റുകളിലെ ചര്‍ച്ചയായിരുന്നു പ്രധാനമായും നടന്നത്.

English summary
Assembly Election 2016: Janata Dal United to decide the candidates of Elathur and Vatakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X