കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പുറകോട്ടുവലിക്കുന്നത് കാഴ്ചപ്പാടുകളുടെ അഭാവം:മന്ത്രി ജയപ്രകാശ് നദ്ദ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്:കാഴ്ചപ്പാടുകളുടെ അഭാവമാണ് വികസന കാര്യത്തില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജയപ്രകാശ് നദ്ദ. കേരളത്തില്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കാത്തതിനാലാണ് ഇവര്‍ കേരളത്തിന് പുറത്തുപോയി സംരംഭങ്ങള്‍ തുടങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ വ്യവസായം തുടങ്ങുന്നതിന് അനുകൂലമായ സാഹചര്യം ഇവര്‍ക്ക് ലഭിക്കുന്നുണ്ടെും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ സഖ്യത്തിന്റെ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.

jagat-prakash-nadda

സംസ്ഥാനത്ത് യുവാക്കള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയാത്തതിന്റെ ഒരു കാരണം നേതാക്കളുടെ കാഴ്ച്ചപ്പാടുകളാണ് .കേരളത്തില്‍ തന്നെ സംരംഭം തുടങ്ങി കേരളത്തെ മുന്നോട്ട് നയിക്കുന്നതിനെ കുറിച്ച് ഇവിടെയുള്ള നേതാക്കള്‍ ചിന്തിക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായം വളരുകയാണ്. പ്രത്യേകിച്ചും മധ്യപ്രദേശ്, ചത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളില്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ വളരുമ്പോള്‍ കേരളം തളരുകയാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
keralas political leaders attittude is the main reason for the development issue of the state.inbjp ruling states industries are growing up...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X