കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജംബോ സര്‍ക്കസ് അല്ല, ജംബോ ജെറ്റും അല്ല... കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ്

Google Oneindia Malayalam News

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഏറ്റവും അധികം പ്രശ്‌നമുണ്ടാകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കാരണം എന്താണെന്ന് വച്ചാല്‍, സ്ഥാനാര്‍ത്ഥിയാകാന്‍ ആളുകള്‍ ഇഷ്ടം പോലെ ഉള്ള പാര്‍ട്ടിയാണത്. മണ്ഡലം നേതാക്കന്‍മാര്‍ മുതല്‍ സംസ്ഥാന നേതാക്കന്‍മാര്‍ വരെയുള്ള കണക്കെടുത്താല്‍ പല പാര്‍ട്ടികളിലേയും അണികളേക്കാള്‍ കൂടുതല്‍ വരും.

ഇത്തവണ വലിയ വിജയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് ഒരു കുറവും ഇല്ല. മറ്റ് പാര്‍ട്ടികലിലെ പോലെ സ്ഥാനാര്‍ത്ഥി മോഹവുമായി ഇറങ്ങുന്നവരെ ഒറ്റയടിയ്ക്ക് നിരാശരാക്കുന്ന രീതിയും കോണ്‍ഗ്രസ്സില്‍ ഇല്ല.

ഇത്തവണ, പതിവ് പോലെ തന്നെ ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച സാധ്യതാ പട്ടിക കണ്ടാല്‍ ഞെട്ടിപ്പോകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ജംബോ പട്ടികയില്‍ പോലും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ സ്ഥാനം പിടിച്ചിട്ടില്ലെന്നതാണ് സത്യം.അപൂര്‍വ്വം മണ്ഡലങ്ങളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികള്‍ ഇല്ലാത്തതുള്ളൂ. അത് ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ്.

congress

ഒരു മണ്ഡലത്തില്‍ നിന്ന് പരമാവധി നാല് പേര്‍ മാത്രമേ സാധ്യതാ പട്ടികയില്‍ ഇടം നേടാവൂ എന്നായിരുന്നു നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ അതെല്ലാം കാറ്റില്‍ പറന്നു. 14 ഡിസിസികളില്‍ 13 എണ്ണത്തിന്റേയും അധ്യക്ഷന്‍മാരുടെ പേരുകള്‍ ഇത്തവണത്തെ സാധ്യതാ പട്ടികയില്‍ ഉണ്ട് എന്നതാണ് മറ്റൊരു തമാശ.

വിഎം സുധീരന്റെ പേര് ഇപ്പോള്‍ ഇല്ല എന്നതുകൊണ്ട് അദ്ദേഹം മത്സരിയ്ക്കാന്‍ ഇടയില്ലെന്ന് അര്‍ത്ഥമില്ല. സീറ്റ് ഉറപ്പിച്ച പലര്‍ക്കും ഒടുവില്‍ ഹൈക്കമാന്‍രിന്റെ പട്ടികയില്‍ സ്ഥാനം കിട്ടാതെ പോയ ചരിത്രം ഇഷ്ടം പോലെ ഉണ്ട് കോണ്‍ഗ്രസ്സില്‍. അതുപോലെ തന്നെ പട്ടികയില്‍ ഇല്ലാതിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാനാര്‍ത്ഥിയായ ചരിത്രവും ഉണ്ട്.

English summary
Kerala Assembly Election 2016: jumbo list from KPCC to congress High Command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X