സുരേന്ദ്രന് തിരുവനന്തപുരം ഇല്ല... മഞ്ചേശ്വരം തന്നെ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കെ സുരന്ദ്രേന്‍ ഇത്തവണയും അവിടെ തന്നെ മത്സരിയ്ക്കും. സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിപ്പിയ്ക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം സെന്‍ട്രല്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു. നിവില്‍ ആരോഗ്യമന്ത്രിയായ വിഎസ് ശിവകുമാറാണ് തിരുവനന്തപുരം സെന്‍ട്രലിനെ പ്രതിനിധീകരിയ്ക്കുന്നത്.

കഴിഞ്ഞ തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ വെറും 5,828 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തായത്. വിജയിച്ചത് മുസ്ലീം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ്. സിപിഎം സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത് കെ സുരേന്ദ്രന്‍ ആയിരുന്നു. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം വോട്ടുകള്‍ സുരേന്ദ്രന്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഇത്തവണ നാട്ടുകാരനായ ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാം നിലപാടിലായിരുന്നു ബിജെപി. ജില്ലാ സെക്രട്ടറി കെ ശ്രീകാന്തിനെ നിര്‍ത്തുമെന്നാണ് തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.












Click it and Unblock the Notifications