കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്പമംഗലത്ത് യുഡിഎഫിന് പണി കിട്ടി... 'ആപ്പി'ലായിരുന്ന ആള്‍ ശരിയ്ക്കും ആപ്പ് വച്ചു

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: കയ്പമംഗലം മണ്ഡലം യുഡിഎഫിന് വീണ്ടും പ്രതിസന്ധിയാകുന്നു. മണ്ഡലം ആര്‍എസ്പിക്ക് നല്‍കിയതോടെ ഉത്തരവാദിത്തം കഴിഞ്ഞ രീതിയിലായിരുന്നു നേതാക്കള്‍. ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറായ കെഎം നൂറുദ്ദീന്‍ പിന്മാറിയതോടെ കയ്പമംഗലത്തിന്റെ ചിത്രം വീണ്ടും മാറി.

ലോകസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് കെഎംനൂറുദ്ദീന്‍. കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് 7597 വോട്ടും നേടി. ഇത് കണക്കിലെടുത്താണ് ആര്‍എസ്പി നൂറുദ്ദീനെ മത്സരിക്കാന്‍ പരിഗണിച്ചത്.

KM Noorudeen

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. പിസി ചാക്കോ ലോകസഭ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ ഇടയാക്കിയത് നൂറുദ്ദീന്‍ നേടിയ വോട്ടുകളാണെന്ന് ഇവര്‍ പ്രചരിപ്പിച്ചു. സംഗതി വലിയ രീതിയില്‍ മുന്നോട്ട് പോയപ്പോള്‍ നൂറുദ്ദീന്‍ തന്നെ പിന്‍മാറുകയായിരുന്നു. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് പോകാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നാണ് നൂറുദ്ദീന്‍ പറയുന്നത്. ഇപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതിനുള്ള കാരണവും ഇത് തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.

ആര്‍എസ്പി അരൂര്‍ മണ്ഡലമാണ് ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് ടിഎന്‍ പ്രതാപനെയാണ് കയ്പമംഗലത്തേക്ക് നിശ്ചയിച്ചിരുന്നത്. മത്സരിക്കാനില്ലെന്ന ടിഎന്‍ പ്രതാപന്റെ തീരുമാനത്തെ തുടര്‍ന്ന് മണ്ഡലം ആര്‍എസ്പിക്ക് നല്‍കി. താഴേതട്ടില്‍ പേരിന് പോലും പ്രവര്‍ത്തകരില്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ ആര്‍എസ്പി നേതാക്കള്‍ പോലും തയ്യാറാകുന്നില്ല.

കയ്പമംഗലം വീണ്ടും കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതകളും തള്ളിയക്കളയാനാകില്ല. കെഎസ് യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിന്റെ പേരാണ് ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നത്. കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ ഇവിടെ സിപിഐ-എന്‍ഡിഎ മത്സരത്തിന് വേദിയാകും.

English summary
Assembly Election 2016: Kaipamangalam RSP candidate withdraws from election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X