Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയും ഉമ്മന്‍ചാണ്ടി കടക്കാരാക്കി! എങ്ങനെയെന്ന് കാനം പറയും

ചേര്‍ത്തല: കുത്തഴിഞ്ഞ ഭരണ സംവിധാനത്തിലൂടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലും കടക്കാരാക്കിയാണ് ഉമ്മന്‍ചാണ്ടി സർക്കാര്‍ പടിയിറങ്ങുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അഴിമതിയും ധൂര്‍ത്തും നടത്തി, കിട്ടേണ്ട നികുതിപോലും പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ ജനത്തെ കടക്കെണിയിലാക്കിയിരിക്കുന്നത്. കേരളത്തിന്റെ സുരക്ഷാ വിഷയത്തില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത് വാചകമടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷക്കായി മാറ്റിവെച്ച് പണവുംപദ്ധതികളുമെല്ലാം പാഴാക്കിയതാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.

Kanam

ഇത്രയേറെ അഴിമതി നടത്തിയ സര്‍ക്കാരിനു തുടരാന്‍ ധാര്‍മ്മികവകാശം നഷ്ടപെട്ടതിനാലാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി എകെ ആന്റണിപോലും തുടര്‍ഭരണത്തിനായി വാദിക്കാത്തത്. ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കാനം പറഞ്ഞു. ജാതിമത ചിന്തകള്‍ക്കതീതമായ വികസനം നടപ്പാക്കാന് ഇടതുപക്ഷത്തിനുമാത്രമെ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി തിലോത്തമന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം പൊന്നാംവെളിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+