Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍... കാനം പറയുന്നത്!!!

ഇടുക്കി: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടത്തി എന്ന് പറയുന്ന വികസനങ്ങള്‍ വാക്കുകളില്‍ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎസ് ബിജിമോളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും കൃഷിക്കാരും കൂടുതല്‍ ഉള്ള ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുകൂലമായ ഒരു നിലപാടും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. ജോയിസ് ജോര്‍ജ്ജ് എംപി മുഖ്യ പ്രഭാഷണം നടത്തി. എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തിന് വേണ്ടി ബിജിമോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തയ്യാറാക്കിയ 'വികസന രേഖ' ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ജോയിസ് ജോര്‍ജ്ജ് എംപിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

Kanam Rajendran Idukki

ഹൈറേഞ്ചിലെ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന ഉല്‍പ്പന്ന വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിഹരിക്കുമെന്ന് ഉടുമ്പന്‍ചോലയിലെ ഇടത് സ്ഥാനാര്‍ത്ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പൂപ്പാറയില്‍ കാനം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു തുടര്‍ഭരണം വേണം എന്നുള്ള യുഡിഎഫിന്‍റെ ആവശ്യം അപഹാസ്യമാണ്.

വിലക്കയറ്റം തടയുന്നതിനോ, പൊതു വിതരണ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനോ സാധിക്കാത്ത സര്‍ക്കാരാണിത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്ന ഉപാധിരഹിത പട്ടയങ്ങള്‍ സോപാധിക പട്ടയങ്ങളാക്കിയാണു ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്. ജില്ലയുടെ സമഗ്ര പുരോഗതിക്കായി 35 കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണു ഇടതുമുന്നണി ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ പത്രിക തയ്യാറാക്കിയിരിക്കുന്നത് എന്നും കാനം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗം പിടി മുരുകന്‍ അദ്ധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+