കാരുണ്യ പരസ്യത്തിന്റെ പ്രതിഫലം.... അത് മുകേഷിനെതിരെയുള്ള വ്യാജപ്രചാരണം
കൊല്ലം: കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിയ്ക്കാന്‍ മുകേഷ് ആറ് ലക്ഷം രൂപ പ്രതിഫലം വാങ്ങി എന്ന പ്രചാരണം വ്യാജമെന്ന് താരം. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുകേഷ്.
മറ്റ് താരങ്ങള്‍ സൗജന്യമായി അഭിനയിച്ചപ്പോള്‍ മുകേഷ് മാത്രം ആറ് ലക്ഷം രൂപ പ്രതിഫലം വാങ്ങി എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച വിരവാരവകാശ രേഖ അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ താന്‍ പ്രതിഫലം വാങ്ങി കാരുണ്യയുടെ പരസ്യത്തില്‍ അഭിനയിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് മുകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. പരസ്യചിത്രം തയ്യാറാക്കിയതിനുള്ള പ്രതിഫലം തന്റെ പേരില്‍ പിന്‍വലിയ്ക്കുകമാത്രമാണ് ഉണ്ടായത് എന്നാണ് വിശദീകരണം. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ ആദ്യമായി അഭിനയിച്ചത് താനാണെന്നും മുകേഷ് വ്യക്തമാക്കുന്നു.
സന്ധ്യ രാജേന്ദ്രന്‍ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ ആറ് പരസ്യങ്ങള്‍ സംവിധാനം ചെയ്തത്. ആറ് ലക്ഷം രൂപയായിരുന്നു ഇതിനായി പ്രതിഫലം നിശ്ചയിച്ചത്. പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിയ്ക്കാന്‍ സാധിയ്ക്കൂ എന്നായിരുന്നു അപ്പോഴത്തെ വ്യവസ്ഥ. തുടര്‍ന്നാണ് ആദ്യ പരസ്യത്തില്‍ അഭിനയിച്ച തന്റെ പേരില്‍ ആറ് പരസ്യങ്ങള്‍ക്കും കൂടിയുള്ള പണം പിന്‍വലിച്ചത് എന്നാണ് മുകേഷിന്റെ വിശദീകരണം.
ഇത് സംബന്ധിച്ച് അന്നത്തെ ലോട്ടറി ഡയറക്ടര്‍ ആയിരുന്ന ബിജു പ്രഭാകര്‍ ലോകായുക്തയ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കുന്നുണ്ട്. ഇല്ലാത്ത അപവാദ പ്രചാരണങ്ങള്‍ നടത്തി തന്നേയും അനുഭാവികളേയും തളര്‍ത്തുന്നതിന് പകരം വികസനം കടലാസില്‍ കൊണ്ടുനടക്കാതെ പ്രാവര്‍ത്തികമാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടേനെ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications