കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭയുടെ അപരയെ പിന്‍വലിപ്പിച്ചത് ലിജുവോ... കായംകുളത്തെ തര്‍ക്കം!!!

  • By Desk
Google Oneindia Malayalam News

കായംകുളം: കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ യു പ്രതിഭ ഹരിക്ക് ഒരു അപരയുണ്ടായിരുന്നു. കോണ്‍ഗ്രസുകാരിയായ പ്രതിഭ. പക്ഷേ, പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം 'അപര പ്രതിഭ' പിന്‍മാറി. പിന്നാലെ, അതാ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജുവിന്റെ പ്രസ്താവനയും വന്നു.

താന്‍ ഇടപെട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരയെ പിന്‍വലിപ്പിച്ചതെന്നാണ് ലിജു പറയുന്നത്. നെറികെട്ട രാഷ്ട്രീയ കളിക്കാന്‍ തനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് അപരയെ പിന്‍വിലിപ്പിച്ചതെന്നും ലിജുവിന്‍റെ അവകാശവാദം. പക്ഷേ, എന്താണ് സത്യമെന്നറിയാനാവാതെ കുഴങ്ങുകയാണ് കായംകുളത്തെ വോട്ടര്‍മാര്‍. സംഭവത്തെപ്പറ്റി അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍.

Prathibha Hari

ലിജുവിനെതിരെ എല്‍ഡിഎഫ് ഒരു അപരനെ രംഗത്തിറക്കിയിരുന്നു. ഇതറിഞ്ഞാണ് കോണ്‍ഗ്രസ് അനുഭാവിയായ പ്രതിഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരയായി പത്രിക കൊടുത്തതത്രേ. അപരയെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനോട് ലിജുവിന് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇവരെക്കൊണ്ട് പത്രിക പിന്‍വലിപ്പിച്ചതെന്നുമാണ് പ്രചാരണം. സംഗതി എന്തായാലും ലിജുവിന് തന്നെയാണ് ഇപ്പോള്‍ പണികിട്ടിയിരിക്കുന്നത്. ലിജുവിന്റെ അപരന്‍ തിരഞ്ഞെടുപ്പില്‍ ഉഷാറായി തന്നെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ അപരനെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇടത് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചത് താനാണെന്ന് പറഞ്ഞ് ലിജു വോട്ടുതേടുന്നത്.

സംസ്ഥാനത്തുടനീളം അപരന്‍മാരുടെ കളിയാണ് ഇത്തവണ. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ബിജെപി പ്രസിഡന്‍റ് കുമ്നനം രാജശേഖരനും ഉറപ്പിച്ച് പറഞ്ഞിരുന്നത്. പക്ഷേ കാര്യങ്ങളൊന്നും അങ്ങനെയല്ല നടന്നത് എന്ന് മാത്രം.

English summary
Assembly Election 2016: Prathibha Hari's other candidate withdrew her nomination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X